ദില്ലി: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 102.19 രൂപയും ഡീസലിന് 96.11 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 100.42 രൂപയായപ്പോള്‍ പെട്രോളിന് 96.11 രൂപയായി. കോഴിക്കോട് പെട്രോള്‍ 100.68 രൂപയും ഡീസല്‍ 94.71ഉം ആയി.
ഇന്ധനവില ഈ രീതിയില്‍ തുടര്‍ച്ചയായി വര്‍ദ്ധിക്കുകയാണെങ്കില്‍ ഡീസലും വരും ദിവസങ്ങളില്‍ 100ന് അടുത്ത് എത്തിയേക്കാം. തുടര്‍ച്ചയായ ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് അതൊന്നും വകവയ്ക്കാതെ വില കുതിച്ചുയരുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഇന്ധനവിലയുടെ പശ്ചാത്തലത്തില്‍ ഉയരുന്നത്.
ഈ അടുത്ത് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് പെട്രോളിനും ഡിസലിനും വില കുതിച്ചത്. തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന 18 ദിവസങ്ങളില്‍ ഇന്ധനവിലയില്‍ മാറ്റമുണ്ടായിട്ടില്ല. പിന്നീട് 37ഓളം തവണയാണ് ഇന്ധനവിലയില്‍ മാറ്റമുണ്ടായത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വിലയിലുകുന്ന മാറ്റമാണ് ഇന്ധനവില കൂടാന്‍ കാരണമെന്നാണ് എണ്ണക്കമ്ബനികളുടെ വാദം.