കോഴിക്കോട് കൂട്ടബലാത്സംഗം: കൊല്ലം സ്വദേശിയായ യുവതിയെ മദ്യവും മയക്കുമരുന്നും നൽകി നാലുപേർ ചേർന്ന് പീഡിപ്പിച്ചു

September 10, 2021
363
Views

കോഴിക്കോട്: കോഴിക്കോട് യുവതിയെ മദ്യവും മയക്കുമരുന്നും നൽകി നാലുപേർ ചേർന്ന് പീഡിപ്പിച്ചു. കൊല്ലം സ്വദേശിയായ യുവതിയാണ് ചേവരമ്പലത്തെ ഫ്ലാറ്റിൽ കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ അത്തോളി സ്വദേശികളായ അജ്നാസ്, ഫഹദ് എന്നീ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ ദിവസം രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. പ്രതിയായ അജ്നാസും യുവതിയും തമ്മിൽ രണ്ട് വർഷമായി ബന്ധമുണ്ട്. ടിക്ക്ടോക്കിലൂടെയാണ് ഇവർ പരിചയപ്പെട്ടതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അജ്നാസ് യുവതിയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അജ്നാസും ഫഹദും ചേർന്നാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ യുവതിയെ ഫ്ളാറ്റിലെത്തിച്ചത്. തുടർന്ന് ഇരുവരും യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

ഫ്ളാറ്റിൽ നേരത്തെ മുറിയെടുത്ത് താമസിച്ച ഇവരുടെ രണ്ട് സുഹൃത്തുക്കളും മദ്യവും മയക്കുമരുന്നും നൽകി യുവതിയെ പീഡിപ്പിച്ചു. അതിക്രൂരമായ പീഡനത്തിന് ഇരയായി അബോധാവവസ്ഥയിലായ യുവതിയെ പ്രതികൾ തന്നെയാണ് സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചത്. തുടർന്ന് പ്രതികൾ കടന്നുകളഞ്ഞു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

പീഡന ദൃശ്യങ്ങൾ പ്രതികൾ ഫോണിൽ പകർത്തിയതായും പോലീസ് പറഞ്ഞു. പ്രതികളെ ഉടൻ ഫ്ലാറ്റിലെത്തിച്ച് തെളിവെടുക്കും.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *