ഗുജറാത്തിലെ ഗര്‍ബയെ യുനെസ്‌കോ സാംസ്‌കാരിക പൈതൃകമായി പ്രഖ്യാപിച്ചത് ആഘോഷിച്ച് ഇന്ത്യൻ സമൂഹം.
മനാമ: ഗുജറാത്തിലെ ഗര്‍ബയെ യുനെസ്‌കോ സാംസ്‌കാരിക പൈതൃകമായി പ്രഖ്യാപിച്ചത് ആഘോഷിച്ച് ഇന്ത്യൻ സമൂഹം. മനാമയിലെ ശ്രീനാഥ്ജി ക്ഷേത്രത്തില്‍, ആഘോഷത്തിന്റെ ഭാഗമായി ഗര്‍ബ നൃത്തം അവതരിപ്പിച്ചു.
ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ തട്ടായി ഹിന്ദു സമൂഹം സംഘടിപ്പിച്ച പരിപാടിയില്‍ ഗുജറാത്തി സമൂഹവും ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങളും പങ്കെടുത്തു.
നവരാത്രി ഉത്സവത്തിന്റെ ഒമ്ബത് ദിവസങ്ങളില്‍ ശ്രീനാഥ്ജി ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും പരമ്ബരാഗതമായി ഗര്‍ബ നൃത്തം അവതരിപ്പിക്കപ്പെടാറുണ്ട്. ഇന്ത്യൻ അംബാസഡര്‍ വിനോദ് കെ. ജേക്കബ് ആഘോഷത്തില്‍ പങ്കെടുത്തു. ഗര്‍ബ നൃത്തരൂപം കമ്യൂണിറ്റി ബന്ധങ്ങളെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രപ്രസിദ്ധമായ ശ്രീനാഥ്ജി ക്ഷേത്രം ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ആഴത്തില്‍ വേരൂന്നിയ ബന്ധത്തിന്റെ സാക്ഷ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലെ ഇൻഫര്‍മേഷൻ ആൻഡ് ഫോളോഅപ് ഡയറക്ടര്‍ യൂസഫ് ലോറി പരിപാടിയില്‍ പങ്കെടുത്തു.