ഗ്യാസ് സിലിണ്ടര്‍ പെരിയാറില്‍ ഒഴുക്കി പ്രതിഷേധിച്ചു

July 20, 2021
192
Views

ആലുവ: രാജ്യം കോവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുമ്ബോള്‍ അടിക്കടി പാചക വാതക വില വര്‍ധിപ്പിച്ച്‌ ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന മോദി – പിണറായി കൂട്ടുകെട്ടിനെതിരെ മുസ്ലിം യൂത്ത് ലീഗ്‌ ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരിയാറില്‍ ഗ്യാസ് സിലിണ്ടര്‍ ഒഴുക്കി പ്രതിഷേധിച്ചു.

മുസ്ലിം ലീഗ് ആലുവ നിയോജക മണ്ഡലം പ്രസിഡന്‍റ് എം.കെ.എ ലത്തിഫ് ഉദ്ഘാടനം ചെയ്തു. ആലുവ കടത്തുകടവില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ യൂത്ത് ലീഗ് ആലുവ നിയോജക മണ്ഡലം പ്രസിഡന്‍റ് സജീര്‍ അറക്കല്‍ അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി ജിന്നാസ് കുന്നത്തേരി സ്വാഗതവും ട്രഷറര്‍ സുഫീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു. മുസ്ലിംലീഗ് നിയോജക മണ്ഡലം സെക്രട്ടറി പി.എ. താഹിര്‍, ജില്ല വൈസ് പ്രസിഡന്‍റുമാരായ പി.എം. നാദിര്‍ഷ, കെ.എച്ച്‌. അസ്ഹര്‍, യൂത്ത് ലീഗ് മുന്‍ ജില്ല ട്രഷറര്‍ എം.എ. സൈദ് മുഹമ്മദ്, മണ്ഡലം വൈസ് പ്രസിഡന്‍റുമാരായ സി.എ. അബ്ദുല്‍ ഷുക്കൂര്‍, കെ.എസ്. ജഫല്‍, റഷീദ് കരിപ്പായി, സെക്രട്ടറിമാരായ കെ.എച്ച്‌. ഷാജഹാന്‍, സംജാദ് കൂറ്റായി, മുഹമ്മദ് ഷറഫുദ്ദീന്‍, പ്രവാസി ലീഗ് ആലുവ നിയോജക മണ്ഡലം പ്രസിഡന്‍റ് സലിം എടയപ്പുറം, സാനിഫ് അലി എന്നിവര്‍ സംബന്ധിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *