ഉറക്കമില്ലാത്ത രാത്രികള്‍ക്കും സമാനതകളില്ലാത്ത സന്തോഷത്തിനും സ്‌നേഹത്തിനുമായി തയ്യാറാകൂ; പ്രിയങ്കയോട് അനുഷ്‌ക ശര്‍മ്മ

January 29, 2022
105
Views

ഉറക്കമില്ലാത്ത രാത്രികള്‍ക്കും സമാനതകളില്ലാത്ത സന്തോഷത്തിനും സ്‌നേഹത്തിനുമായി തയ്യാറാകൂ; പ്രിയങ്കയോട് അനുഷ്‌ക ശര്‍മ്മ

കഴിഞ്ഞ ആഴ്ചയാണ് നടി പ്രിയങ്ക ചോപ്രക്കും ഭര്‍ത്താവ് നിക് ജോനാസിനും കുഞ്ഞ് പിറന്നത്. വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങള്‍ക്ക് കുഞ്ഞ് പിറന്നതായി ഇരുവരും അറിയിക്കുക ആയിരുന്നു. ഇത് ഏറെ ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. ഇപ്പോഴിതാ ഇരുവര്‍ക്കും ആശംസയുമായി എത്തിയിരിക്കുകയാണ് അനുഷ്‌ക ശര്‍മ്മ.
ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലാണ് അനുഷ്‌ക പ്രിയങ്കയ്ക്കും നിക്കിനും ആശംസ അറിയിച്ചത്. ”പ്രിയങ്കയ്ക്കും നിക്കിനും അഭിനന്ദനങ്ങള്‍. ഉറക്കമില്ലാത്ത രാത്രികള്‍ക്കും സമാനതകളില്ലാത്ത സന്തോഷത്തിനും സ്‌നേഹത്തിനുമായി തയ്യാറാകൂ. കൊച്ചുകുട്ടിക്ക് ഒരുപാട് സ്നേഹം”, എന്നാണ് അനുഷ്‌ക കുറിച്ചത്.

‘വാടക ഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുന്നു. ഈ പ്രത്യേക സമയത്ത് ഞങ്ങള്‍ കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് സ്വകാര്യത ആവശ്യമാണ്,’ എന്ന് കുറിച്ചു കൊണ്ടാണ് കുഞ്ഞ് ജനിച്ച സന്തോഷം പ്രിയങ്ക ചോപ്ര അറിയിച്ചത്.

2018 ഡിസംബര്‍ ഒന്നിനാണ് പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസും വിവാഹം കഴിക്കുന്നത്.
ആറ് മാസത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം

Article Categories:
India · Video

Leave a Reply

Your email address will not be published. Required fields are marked *