മാതൃരാജ്യത്തിന്റെ മോചനത്തിനായി ധീരധീരം പോരാടിയ വീരരക്തസാക്ഷികൾക്കും ധീരദേശാഭിമാനികൾക്കും കണ്ണിലെ കൃഷ്ണമണി പോലെ രാപ്പകൽ ഭേദമില്ലാതെ അതിർത്തികളിൽ കാവൽ നില്ക്കുന്ന വീരജവാന്മാർക്കും കോടി കോടി പ്രണാമങ്ങൾ അർപ്പിച്ചു കൊണ്ട് ഒരുക്കുന്ന “വന്ദേഭാരത് ” ഖൗമി വീഡിയോ ഗാനത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ റിലീസ് ചെയ്തു. അമൃത് മഹോത്സവത്തിന്റെ ഭാഗമായി, ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ വാർഷികത്തോടനു ബ്ബന്ധിച്ച്, ഗ്രൂപ്പ് എം പ്രൊഡക്ഷൻസ്, രാഷ്ട്രഭാഷയായ ഹിന്ദിയിലൊരുക്കുന്ന 9 മിനിറ്റ് ദൈർഘ്യമുള്ള ഖൗമി വീഡിയോ ഗാനം 1001 ഗായകരുടെ സ്വരമാധുരിയിലൂടെയാണ് പുറത്തുവരുന്നത്. 9 പേർ , ഭാരതത്തിന്റെ വൈവിധ്യ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 90 കഥാപാത്രങ്ങളാകുന്നുവെന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. കേരളത്തിലെ 14 ജില്ലകളിലെയും ഗായകരുടെ പ്രാതിനിധ്യം ഉണ്ടായിരിക്കുന്നതാണ്. ഇത്തരം സവിശേഷതകളുമായെത്തുന്ന ഖൗമി ഗാനം ലോകചരിത്രത്തിൽ ആദ്യമാണ്. അതുകൊണ്ടുതന്നെ വന്ദേഭാരത് ലക്ഷ്യമിടുന്നത് ലോക ഗിന്നസ്സ് നേട്ടമാണ്. 40 ദിവസം കൊണ്ട് ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലായി ഉടൻ ചിത്രീകരണമാരംഭിക്കുന്ന ദേശഭക്തി ഗാനത്തിന്റെ അണിയറ പ്രവർത്തകരെല്ലാം മലയാളികളാണ്. ഗ്രൂപ്പ് എം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രശാന്ത് കൃഷ്ണൻ , മോഹനൻ കെ , ദിലീപ് മാസ്റ്റർ എന്നിവർ ചേർന്നാണ് വന്ദേഭാരത് നിർമ്മിക്കുന്നത്. ദൃശ്യാവിഷ്ക്കാരം നിർവ്വഹിക്കുന്നത് ശെൽ ഭാസ്ക്കറാണ്. ബാനർ – ഗ്രൂപ്പ് എം പ്രൊഡക്ഷൻസ്, നിർമ്മാണം – പ്രശാന്ത് കൃഷ്ണൻ , മോഹനൻ കെ , ദിലീപ് മാസ്റ്റർ, സംവിധാനം – ശെൽ ഭാസ്ക്കർ, ഛായാഗ്രഹണം – സന്തോഷ് ശ്രീരാഗം, പ്രോഗ്രാം കൺവീനർ – ഗോപിനാഥ് വന്നേരി, ഗാനരചന – പ്രൊഫ. ഡോക്ടർ മനു, സംഗീതം – ബിഷോയ് അനിയൻ, പ്രൊഡക്ഷൻ കൺട്രോളർ – ഹരി വെഞാറമൂട്, സഹസംവിധാനം – ഷൈജു ദേവദാസ് , ചമയം – ഷിജു താനൂർ, വസ്ത്രാലങ്കാരം – ബാലൻ പുതുക്കുടി, ഡിസൈൻസ് – അനീഷ് ഇൻ ആർട്ട്, സ്റ്റിൽസ് – ഷമീർ പട്ടമടക്കാവ്, ഗതാഗതം – ബിജു തളിക്കുളം, പ്രൊഡക്ഷൻ മാനേജർ – സുന്ദർജി തിരൂർ, പി ആർ ഓ – അജയ് തുണ്ടത്തിൽ .
Article Categories:
Latest News