പുതിയ രൂപത്തിൽ അവതരിക്കാനൊരുങ്ങി ജിമെയിൽ; പുതിയ പതിപ്പിലെ മാറ്റങ്ങൾ…

February 3, 2022
138
Views

ജിമെയിൽ അക്കൗണ്ട് ഇല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. ജനപ്രിയ ഇമെയിൽ സംവിധാനമായ ജിമെയിൽ ഇനി പുതിയ രൂപത്തിൽ. ജിമെയിലിന്റെ പുതിയ ലേഔട്ട് ഗൂഗിൾ പ്രഖ്യാപിച്ചു. പുതിയ രൂപത്തിള്ള ജിമെയിൽ ഫെബ്രുവരിയിൽ തന്നെ ഉപഭോക്താക്കൾക്ക് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഗൂഗിൾ ചാറ്റ്, സ്പേസസ്, ഗൂഗിൾ മീറ്റ് എന്നിവ ജിമെയിലുമായി സംയോജിപ്പിച്ചിട്ടുണ്ട് എന്നതാണ് പുതിയ മാറ്റം.ഗൂഗിളിന്റെ മറ്റ് സന്ദേശമയയ്‌ക്കൽ ടൂളുകളും അതിന്റെ ബിസിനസ്സ് കേന്ദ്രീകൃതമായ വർക്ക്‌സ്‌പേസ് സ്യൂട്ട് ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഇനി നിങ്ങളുടെ ജിമെയിലിനൊപ്പം തന്നെ ലഭിക്കും.

സംയോജിത വ്യൂ എന്നാണ് പുതിയ ലേഔട്ടിനെ വിളിക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഫെബ്രുവരി 8 മുതൽ പുതിയ ജിമെയിൽ ലേഔട്ട് പരീക്ഷിച്ചുതുടങ്ങാനാകും എന്നാണ് കരുതുന്നത്.പുതിയ ലേഔട്ടിലേക്ക് മാറാൻ ഉപയോക്താക്കളെ സഹായിക്കുന്ന നിർദേശങ്ങൾ നോട്ടിഫിക്കേഷനായി ഗൂഗിൾ നൽകും എന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ലേഔട്ടിലേക്ക് മാറാത്തവരുടെ ജിമെയിലും ഏപ്രിൽ മുതൽ പുതിയ ലേഔട്ടിലേക്ക് മാറും.

പഴയ പതിപ്പിലേക്ക് പോകാൻ അവസരമുണ്ടെങ്കിലും ഈ വർഷം പകുതിയോടെ ആ ഓപ്ഷനും ഇല്ലാതാകും.കൂടുതൽ സൗകര്യപ്രദവും ആക്സസ് ചെയ്യാൻ എളുപ്പമുള്ള രീതിയിലുമാണ് പുതിയ ലേഔട്ട് അവതരിപ്പിക്കുന്നതെങ്കിലും പഴയ ലേഔട്ട് പരിചയമുള്ള ഉപയോക്താക്കൾക്ക് ഈ മാറ്റങ്ങൾ എത്രത്തോളം സ്വീകാര്യമായിരിക്കും എന്നതും കാത്തിരുന്ന് അറിയാം.

Article Categories:
Latest News · Technology

Leave a Reply

Your email address will not be published. Required fields are marked *