സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 35 രൂപയും കുറഞ്ഞു. രണ്ട് ദിവസത്തിനിടെ സ്വര്‍ണം പവന് 600 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 320 രൂപ കുറഞ്ഞിരുന്നു. സ്വര്‍ണം ഗ്രാമിന് 4,515 രൂപയും പവന് 36,120 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഇത് യഥാക്രമം 4,550 രൂപയും 36,400 രൂപയുമായിരുന്നു.
ബുധനാഴ്ചയാണ് സ്വര്‍ണത്തിന് ഈ ആഴ്ചയിലെ ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തിയിരുന്നത്. ബുധനാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയുടെ വര്‍ധന ഉണ്ടായിരുന്നു. 36,720 രൂപയിലേക്കാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്.
ആഗോളവിപണിയില്‍ യു എസ് ഡോളറിന്റെ വില കുതിച്ചുയര്‍ന്നതാണ് സ്വര്‍ണവില കുറയാനുള്ള കാരണമായി കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഇപ്പോഴുള്ള കുറവ് താല്‍ക്കാലികം മാത്രമാണെന്നും 2022ല്‍ സ്വര്‍ണവില കുതിച്ചുയരുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.