ഈശോ സിനിമക്കെതിരെ തന്‍റെ പേരില്‍ നടക്കുന്നത് വ്യാജപ്രചാരണമെന്ന് ഗോപിനാഥ് മുതുകാട്

August 18, 2021
192
Views

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന ചിത്രത്തിന്‍റെ പേരിനെച്ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ തന്‍റെ അഭിപ്രായമെന്ന പേരില്‍ വ്യാജ പ്രചരണം നടക്കുന്നതായി മജീഷ്യന്‍ ഗോപിനാഥ് മുതുകാട്.’ഈശോ’ എന്ന പേര് സിനിമയ്ക്ക് നല്‍കിയതിനെ വിമര്‍ശിക്കുന്ന തരത്തില്‍ മുതുകാട് പ്രതികരിച്ചു എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം.

“എന്‍റെ ചിത്രത്തോടൊപ്പം ആരോ പടച്ചുവിട്ട ഈ വാചകങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി കാണുന്നു. ഇതുമായി എനിക്ക് ഒരു ബന്ധവുമില്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കുന്നു. സ്വന്തം അഭിപ്രായങ്ങള്‍ സ്ഥാപിച്ചെടുക്കുവാന്‍ മറ്റൊരാളെ അയാളുടെ സമ്മതമില്ലാതെ ദയവായി വലിച്ചിഴക്കരുത്”, വ്യാജ പ്രചരണത്തിന്‍റെ സ്ക്രീന്‍ ഷോട്ടിനൊപ്പം ഗോപിനാഥ് മുതുകാട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *