സ്ത്രീകള്‍ക്കെതിരായ അതിക്രമം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപവസിക്കുന്നു

July 13, 2021
337
Views

സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കെതിരെയും സ്ത്രീകള്‍ക്കു സുരക്ഷയുള്ള കേരളത്തിനു വേണ്ടിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപവസിക്കുന്നു. ജൂലൈ 14 രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഉപവാസം.

വൈകിട്ട് 4.30ന് തിരുവനന്തപുരം ഗാന്ധിഭവനില്‍ നടക്കുന്ന ഉപവാസ-പ്രാര്‍ഥനാ യജ്ഞത്തില്‍ പങ്കെടുത്താണ് ഗവര്‍ണര്‍ ഉപവാസം അവസാനിപ്പിക്കുക. കേരള ചരിത്രത്തില്‍ ആദ്യമായാണു ഒരു ഗവര്‍ണര്‍ ഉപവാസം അനുഷ്ഠിക്കുന്നത്.

കേരള ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയന്‍ സംഘടനകളും സംയുക്തമായാണു പരിപാടി സംഘടിപ്പിക്കുന്നത്. സ്ത്രീസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന വ്യാപകമായി ഗാന്ധിയന്‍ സംഘടനകള്‍ ജില്ലകള്‍ തോറും നടത്തുന്ന ജനജാഗ്രതാ പരിപാടികളുടെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിക്കും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *