പ്രവാസികൾക്ക് പ്രതിസന്ധിയിൽ നിന്ന് താത്കാലിക ആശ്വാസം: യുഎഇ അടക്കം മൂന്ന് രാജ്യങ്ങൾക്കുള്ള യാത്രാ വിലക്ക് അവസാനിപ്പിച്ച് സൗദി

September 8, 2021
210
Views

ജിദ്ദ: യുഎഇ അടക്കം മൂന്ന് രാജ്യങ്ങൾക്കുള്ള യാത്രാ വിലക്ക് സൗദി അറേബ്യ അവസാനിപ്പിച്ചു. ദക്ഷിണാഫ്രിക്ക, അർജന്റീന, യുഎഇ എന്നീ രാജ്യങ്ങൾക്കുള്ള വിലക്കാണ് ബുധനാഴ്ച രാവിലെയോടെ അവസാനിച്ചത്. കൊറോണ വ്യാപനത്തെ തുടർന്നായിരുന്നു യാത്രാ വിലക്കേർപ്പെടുത്തിയിരുന്നത്.

പ്രാദേശിക അന്താരാഷ്ട്ര തലത്തിൽ കൊറോണ സ്ഥിഗതികളിൽ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം നീക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രയ്ക്ക് സൗദി അറേബ്യ വിലക്ക് നീക്കിയിട്ടില്ല. അതേ സമയം യുഎഇ വഴി യാത്ര ചെയ്യാനാകുന്നതോടെ സൗദി പ്രവാസികൾക്ക് പ്രതിസന്ധിയിൽ നിന്ന് താത്കാലിക ആശ്വാസമാകും. നിലവിൽ ഖത്തർ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിലെത്തി ക്വാറന്റീനിൽ കഴിഞ്ഞ ശേഷമാണ് സൗദിയിലേക്ക് ആളുകൾ പോയികൊണ്ടിരിക്കുന്നത്.

സൗദി അറേബ്യയിൽ കഴിഞ്ഞ ദിവസം 138 പുതിയ കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആറ് മരണവും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു.

Article Categories:
Latest News · Latest News · World

Leave a Reply

Your email address will not be published. Required fields are marked *