വ്യാജലൈസൻസ് തോക്ക്; കശ്മീർ സ്വദേശികൾക്കെതിരെ കണ്ണൂരിലും കേസ്

September 11, 2021
103
Views

കണ്ണൂർ: വ്യാജലൈസൻസുള്ള തോക്ക് കൈവശം വച്ചതിന് കശ്മീർ സ്വദേശികൾക്കെതിരെ കണ്ണൂരിലും കേസ് രജിസ്റ്റർ ചെയ്തു. രജൗരി ജില്ലക്കാരായ കശ്മീർ സിങ്, പ്രദീപ് സിങ്, കല്യാൺ സിങ് എന്നിവർക്കെതിരെ കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്.

എടിഎമ്മുകളിൽ പണം നിറയ്ക്കുന്നതിന് സുരക്ഷ നൽകുന്ന സിസ്കോ സെക്യൂരിറ്റി ഏജൻസിയിൽ ജോലി ചെയ്ത് വരികയായിരുന്നു ഇവർ. തിരുവനന്തപുരം കരമനയിലും എറണാകുളം കളമശേരിയിലുമായി സമാന കേസിൽ ഇതിനകം 24 പേർ അറസ്റ്റിലായിട്ടുണ്ട്.

അനധികൃതമായി തോക്ക് ലൈസൻസ് നൽകിയോ എന്ന സംശയത്തെ തുടർന്ന് കശ്മീരിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ സിബിഐ പരിശോധന നടത്തിയിരുന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *