നൂയോര്‍ക്ക:ഹെയ്തിയില്‍ പ്രസിഡന്റ് ജൊവനല്‍ മോയിസിനെ വെടിവെച്ചുകൊന്നു.കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ സായുധ സംഘം രാത്രിയില്‍ പോര്‍ട്ടോ പ്രിന്‍സിലെ പ്രസിഡന്റിന്റെ വസതിയില്‍ അതിക്രമിച്ചുകയറി വെടിവെച്ചുകൊല്ലുകയായിരുന്നു. ഭാര്യക്ക് പരിക്കേറ്റു.2017ല്‍ അധികാരമേറ്റതു മുതല്‍ മോയ്‌സിനെതിരെ ശക്തമായ പ്രക്ഷോഭം രാജ്യത്ത് തുടരുന്നുണ്ട്. കടുത്ത ദാരിദ്ര്യമുള്ള രാജ്യമാണ് ഹെയ്തി. അതോടൊപ്പം രാഷ്ട്രീയ അസ്ഥിരതയും നിലനില്‍ക്കയാണ്. തെരുവുകളില്‍ കൊള്ളസംഘങ്ങള്‍ വാഴുന്ന രാജ്യത്ത് പൊലീസിന് നിയന്ത്രണം ഏറ്റെടുക്കാനാവാത്ത അവസ്ഥയാണ്.
