ഈന്തപ്പഴം വെള്ളത്തിലിട്ട് കഴിച്ചിട്ടുണ്ടോ? ഇതുകൂടി അറിയുക

February 15, 2022
157
Views

ഈന്തപ്പഴം സ്വാദില്‍ മാത്രമല്ല, ഗുണത്തിലും മുന്‍പന്തിയില്‍ തന്നെയാണ്. മിതമായ രീതിയിലെങ്കില്‍ കൃത്രിമ മധുരം അടങ്ങാത്ത ഇത് പ്രമേഹ രോഗികള്‍ക്കും നല്ലതാണ്. മിതത്വം പാലിച്ചാല്‍ ചില പ്രത്യേക ഗുണങ്ങള്‍ കൊണ്ട് തടി കുറയ്ക്കാനും സഹായിക്കും.ഈന്തപ്പഴം പച്ചയും പഴുത്തതും ഉണക്കയുമെല്ലാം ലഭിയ്ക്കും.

ഈന്തപ്പഴം സാധാരണ നാം തനിയെയാണ് കഴിയ്ക്കുക. ചിലര്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കും. എന്നാല്‍ ഈന്തപ്പഴം കുതിര്‍ത്താണ്, അതായത് വെള്ളത്തിലിട്ടു വച്ചാണ് കഴിയ്ക്കേണ്ടത് എന്നു പറയും. ഇതെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളും വെള്ളത്തിലിട്ട ഈന്തപ്പഴത്തിന്റെ ഗുണങ്ങളെന്തെല്ലാമെന്നറിയാം.

രാത്രി മുഴുവന്‍ വെള്ളത്തിലിട്ടു കുതിര്‍ത്തി രാവിലെ വെറുംവയറ്റില്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് ഹൃദയത്തിന് നല്ലതാണ്. സ്ട്രോക്ക് പോലുള്ള അവസ്ഥകള്‍ ഒഴിവാക്കാന്‍ ഇത് ഏറെ സഹായകമാണ്. ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.വെള്ളത്തിലിട്ടു കുതിര്‍ക്കുമ്പോള്‍ ഇതില്‍ അടങ്ങിയിരിയ്ക്കുന്ന ആല്‍ക്കഹോളിന്റെ ചെറിയ അംശവും ടോക്സിനുകളുമെല്ലാം പുറന്തള്ളപ്പെടും. ഇവയിലെ മാലിന്യമുണ്ടെങ്കില്‍ നീക്കാനുള്ള എളുപ്പ വഴി കൂടിയാണ് വെള്ളത്തിലിട്ടു കുതിര്‍ത്തി ഈന്തപ്പഴം കഴിയ്ക്കുന്നത്. മദ്യപാനം മൂലമുള്ള ഹാങോവര്‍ മാറാന്‍ ഈന്തപ്പഴം നല്ലൊരു വഴിയാണ്.

ഇത് 10-15 മിനിറ്റു വെള്ളത്തിലിട്ടു വച്ച് ഈ വെള്ളം കുടിയ്ക്കാം. മദ്യപാനം മൂലമുള്ള ഛര്‍ദി, തലവേദന എന്നിവയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. കാഴ്ചശക്തിയ്ക്കു മികച്ച മരുന്നാണ് ഈന്തപ്പഴമെന്നു പറയാം.ദിവസവും ഈന്തപ്പഴം കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒരു ദിവസം ഒേരു ഈന്തപ്പഴം എന്ന ക്രമത്തില്‍ കഴിച്ചാല്‍ കണ്ണിന്റെ കാഴ്ചശക്തിയ്ക്കും തെളിച്ചത്തിനും സഹായിക്കും.

Article Categories:
Health · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *