2021 ൽ പഠിച്ചിറങ്ങിയവർ വേണ്ടെന്ന പരസ്യവുമായി ബാങ്ക്, വിവാദമായപ്പോൾ തിരുത്ത്

August 6, 2021
254
Views

മധുര: ബിരുദധാരികൾക്കായുള്ള ജോലി ഒഴിവിലേക്കായുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റെ പരസ്യം വിവാദത്തിൽ. 2021 ൽ പഠിച്ചിറങ്ങിയവർ അപേക്ഷിക്കേണ്ടതില്ലെന്ന് അച്ചടിച്ചുകൊണ്ട് പുറത്തിറങ്ങിയ പരസ്യമാണ് വിവാദമായിരിക്കുന്നത്. തമിഴ്നാട്ടിലെ മധുരൈയിലെ എച്ച്ഡിഎഫ്സി ബാങ്കിന്റേതായാണ് പത്രത്തിൽ പരസ്യം നൽകിയിരിക്കുന്നത്.

ബിരുദധാരികളെ ക്ഷണിച്ചുകൊണ്ടുള്ള ‘വാക്ക് ഇൻ ഇന്റർവ്യൂ’വിലാണ് 2021 ൽ പുറത്തിറങ്ങിയവർ അപേക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ പരസ്യം വിവാദമായതോടെ, വിശദീകരണവുമായെത്തിയിരിക്കുകയാണ് ബാങ്ക്. ടൈപ്പ് ചെയ്തതിൽ പിശക് പറ്റിയതാണെന്നും തിരുത്തിയെന്നുമാണ് ബാങ്കിന്റെ സീനിയർ മാനേജർ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്.

2021 ൽ പഠിച്ചിറങ്ങിയവർ അപേക്ഷിക്കേണ്ടതില്ല എന്നത് മാറ്റി 2021 ൽ പഠിച്ചിറങ്ങിയവർക്കും അപേക്ഷിക്കാം എന്ന് തിരുത്തി പരസ്യം ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ചൊവ്വാഴ്ച നടന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ 200 ഓളം പേർ പങ്കെടുത്തുവെന്നും അതിൽ 20201 ൽ പഠിച്ചിറങ്ങിയവരും ഉണ്ടായിരുന്നുവെന്നും ഓഫീസർ വ്യക്തമാക്കി. 

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *