കോഴിക്കോട് മരിച്ച കുട്ടിക്ക് നിപ വൈറസ് സ്ഥിരീകരിച്ചെന്ന് ആരോഗ്യ മന്ത്രി

September 5, 2021
156
Views

തൃശൂര്‍: കോഴിക്കോട് മസ്​തിഷ്​ക ജ്വരവും ഛര്‍ദ്ദിയും ബാധിച്ച്‌​ ചികിത്സയിലായിരുന്ന ​12 വയസുകാരന്‍ മരിച്ചത്​ നിപ കാരണമെന്ന്​ ആരോഗ്യമന്ത്രി വീണ ജോര്‍ജ്​​. പൂണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക്​ അയച്ച കുട്ടിയുടെ മൂന്ന്​ സാമ്ബിളുകളുടെ പരിശോധനയിലും നിപ സ്ഥിരീകരിച്ചുവെന്ന്​ ആരോഗ്യമന്ത്രി പറഞ്ഞു. കുട്ടിയുമായി ബന്ധപ്പെട്ട്​ കുടുംബാംഗങ്ങളേയും അയല്‍ക്കാരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി​ വ്യക്​തമാക്കി.

ശനിയാഴ്ച രാത്രിയോടെയാണ്​ പൂണെയില്‍ നിന്നും കുട്ടിയുടെ സ്രവ പരിശോധന സാമ്ബിളുകളുടെ ഫലം ലഭിച്ചത്​. ഉടന്‍ തന്നെ ഉന്നതതല യോഗം ചേര്‍ന്ന്​ ആക്ഷന്‍ പ്ലാന്‍ തയാറാക്കി. കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക തയാറാക്കി​. കൂടുതല്‍ വിശദമായ സമ്പര്‍ക്ക പട്ടിക തയാറാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്​. നേതൃത്വത്തിലാണ്​ സമ്പര്‍ക്ക പട്ടിക തയാറാക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കോഴിക്കോട്​ മെഡിക്കല്‍ കോളജില്‍ നിപ ചികിത്സക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്​. കുട്ടിയുടെ രോഗം ഉറവിടം കണ്ടത്തേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Article Tags:
·
Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *