സഹോദരീ, ഗാര്‍ഹിക, സ്ത്രീധന, സൈബര്‍ ആക്രമണങ്ങള്‍ അനുഭവിക്കുന്നുവോ ? ഇതാ വിളിപ്പുറത്തുണ്ട് 9497999955, 9497996992, 9497900999, 9497900286 ഈ നമ്ബരുകളില്‍ നീതി

June 23, 2021
185
Views

തിരുവനന്തപുരം: വനിതകള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങള്‍ സംബന്ധിച്ച പരാതി സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഈസ് ഓണ്‍ലൈന്‍ സംവിധാനം സജ്ജമായി. സ്ത്രീധനവുമയി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള പരാതികള്‍ നല്‍കുന്നതിനും ഈ സംവിധാനം ഉപയോഗപ്പെടുത്താം. സ്ത്രീധന പീഡനം മൂലം പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ ഗൗരവമായി കണ്ട് കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

ഇത്തരം പരാതികള്‍ ഉള്ളവര്‍ക്ക് 9497996992 എന്ന മൊബൈല്‍ നമ്ബര്‍ ജൂണ്‍ 23 മുതല്‍ നിലവില്‍ വരും. പൊലിസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാന പൊലിസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലും പരാതി നല്‍കാം. ഇതിനായി 9497900999, 9497900286 എന്നീ നമ്ബറുകള്‍ ഉപയോഗിക്കാം.

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രതിസന്ധികളും അന്വേഷിക്കുന്നതിന് പത്തനംതിട്ട പൊലിസ് മേധാവി ആര്‍ നിശാന്തിനിയെ സ്‌റ്റേറ്റ് നോഡല്‍ ഓഫീസറായി നിയോഗിച്ചു. 9497999955 എന്ന നമ്ബറില്‍ നാളെ മുതല്‍ പരാതികള്‍ അറിയിക്കാം. ഏത് പ്രായത്തിലുള്ള വനിതകള്‍ നല്‍കുന്ന പരാതികളിലും പ്രഥമ പരിഗണന നല്‍കി പരിഹാരമുണ്ടാക്കാന്‍ ജില്ലാ പൊലിസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനവും മാനഹാനിയും മറ്റ് സംസ്ഥാനങ്ങളില്‍ ധാരാളം കേള്‍ക്കുന്നുണ്ട്. അത്തരത്തില്‍ നമ്മുടെ നാട് മാറുക എന്നത് സംസ്ഥാനം ആര്‍ജ്ജിച്ചിട്ടുള്ള സംസ്‌കാര സമ്ബന്നതയ്ക്ക് യോജിക്കാത്തതാണ്. പഴുതടച്ച അന്വേഷണം നടക്കും. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *