സലാലയില്‍ നടക്കുന്ന ജൂനിയര്‍ ഏഷ്യ കപ്പ് ഹോക്കി ടൂര്‍ണമെന്‍റില്‍ ഇന്ത്യ സെമി ഫൈനലില്‍ കടന്നു.
സലാലയില്‍ നടക്കുന്ന ജൂനിയര്‍ ഏഷ്യ കപ്പ് ഹോക്കി ടൂര്‍ണമെന്‍റില്‍ ഇന്ത്യ സെമി ഫൈനലില്‍ കടന്നു. സുല്‍ത്താന്‍ ഖാബൂസ് യൂത്ത് ആൻഡ് കള്‍ച്ചറല്‍ കോംപ്ലക്സില്‍ നടന്ന പൂള്‍ എയിലെ അവസാന മത്സരത്തില്‍ തായ്ലൻഡിനെ 17-0ന് തകര്‍ത്താണ് കൗമാരപ്പട അവസാന നാലിലേക്ക് കടന്ന് കയറിയത്.
ഇന്ത്യക്ക് വേണ്ടി അംഗദ് നാല് ഗോളടിച്ചപ്പോള്‍ ഉത്തം, എല്‍. അമൻദീപ് എന്നിവര്‍ രണ്ടുവീതവും വലകുലുക്കി. റാവത്ത്, അരയിജീത്, വിഷ്ണുകാന്ത്, ധാമി ബോബി, ശാരദാ നന്ദ്, അമൻദീപ്, രോഹിത്, സുനിത്, രജിന്ദെ എന്നിവരാണ് സ്കോര്‍ ചെയ്ത മറ്റുതാരങ്ങള്‍. നാല് കളിയില്‍ മൂന്ന് ജയവും ഒരു സമനിലയുമടക്കം 10 പോയന്‍റുമായാണ് ഇന്ത്യൻ കൗമാരപ്പട സെമിയിലേക്ക് മാര്‍ച്ച് ചെയ്തിരിക്കുന്നത്.
മൂന്ന് കളിയില്‍നിന്ന് രണ്ട് ജയവും ഒരു സമ നിലയുമായി പാക്കിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. പൂള്‍ ബിയില്‍ മൂന്ന് മത്സരവു വിജയിച്ച് ഒമ്ബത് പോയന്‍റുമായി മലേഷ്യയാണ് ഒന്നാം സ്ഥാനത്ത്. ആറുപോയന്‍റുള്ള കൊറിയയാണ് രണ്ടാം സ്ഥാനത്ത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലില്‍ പ്രവേശിക്കും. മേയ് 31ന് ആണ് സെമി ഫൈനല്‍.
ഈമാസം 23ന് ആരംഭിച്ച ടൂര്‍ണമെന്റ് ടൂര്‍ണമെന്റില്‍ പത്ത് രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. പുള്‍ എ യില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ജപ്പാന്‍, തായലന്റ് , ചൈനീസ് തായ്പേയിയും പൂള്‍ ‘ബി’യില്‍ കൊറിയ, മലേഷ്യ , ഒമാന്‍, ബംഗ്ലദേശ്, ഉസ്ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുമാണുള്ളത്.