സിനിമ വ്യവസായം പട്ടിണിയുടെ അങ്ങേയറ്റത്ത് എത്തി കഴിഞ്ഞുവെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇവേള ബാബു. ഇനിയെങ്കിലും കൈത്താങ്ങ് കിട്ടിയില്ലെങ്കില്‍ ശരിയാവില്ല. ‘പട്ടിണിയുടെ അങ്ങേയറ്റത്തെത്തി കഴിഞ്ഞു സിനിമ വ്യവസായം. ഇപ്പഴെങ്കിലും ഒരു കൈത്താങ്ങ് കിട്ടിയില്ലെങ്കില്‍ ശരിയാവില്ല. അതുപോലെ തന്നെ സര്‍ക്കാരിനോട് ഒരു പാക്കേജ് വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.’
ഇനി കൊറോണയെ നമുക്ക് നേരിടണമെങ്കില്‍ വാക്സിനേഷന്‍ മാത്രമേ മാര്‍ഗ്ഗമുള്ളു. സിനിമ വ്യവസായം രണ്ടാമത് തുടങ്ങണമെങ്കില്‍ വാക്സിനേഷന്‍ ചെയ്താല്‍ മാത്രമേ രക്ഷയുള്ളൂ എന്നതിന്റെ അടിസ്ഥാനത്തിലാണ് നമ്മള്‍ ഇങ്ങനെ മുന്നോട്ടിറങ്ങിയത് എന്നും താരം കൂട്ടിച്ചേര്‍ത്തു. അമ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഉദ്ഘാടന സമയത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇടവേള ബാബു ഇക്കാര്യം പറഞ്ഞത്.