ഇടുക്കി: നെടുങ്കണ്ടത്ത് കെ എസ് ഇ ബി കരാർത്തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. ആസാം സ്വദേശി സച്ചിൻ ദേവ് (26)ആണ മരിച്ചത്. നെടുങ്കണ്ടത്തിന് സമീപം അമ്പിളിയമ്മാൻ കാനത്ത് വൈദ്യുത ലൈനിൽ തകരാർ പരിഹരിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ കെഎസ്ഇബി നെടുങ്കണ്ടം സെക്ഷനിലെ ഓവർസിയറെ സസ്പെൻഡ് ചെയ്തു. മൃതദേഹം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ സുക്ഷിച്ചിരിക്കുകയാണ്.
