സ്‌ത്രീകള്‍ വയസറിയിച്ചു കഴിഞ്ഞാല്‍ ഓരോ 28 ദിവസം കൂടുമ്പോഴും ആവര്‍ത്തിച്ചു വരുന്ന ശാരീരിക പ്രക്രീയയാണ് ആര്‍ത്തവം. ക്രമം തെറ്റിയുള്ള മാസമുറ പെണ്‍കുട്ടികള്‍ക്ക് തലവേദനയാണ്.ആര്‍ത്തവ ക്രമക്കേടിന് കാരണങ്ങള്‍ പലതാണ്.അവ എതൊക്കെയാണെന്നു നോക്കാം…
1, മാനസിക സമ്മര്‍ദ്ദവും ഉത്‌കണ്‌ഠയും ആര്‍ത്തവം മുടങ്ങന്നതിനും വൈകുന്നതിനുമുള്ള കാരണമാണ്.
2,ശരീരഭാരം അമിതമാകുന്നതോ കുറയുന്നതോ ആര്‍ത്തവക്രമക്കേടിലേക്കു നയിക്കുന്നു.
3,സ്‌ഥിരമായി കഴിക്കുന്ന ചിലമരുന്നുകള്‍ നിങ്ങളുടെ മാസ മുറതെറ്റാന്‍ കാരമണാകും.
4, ഗര്‍ഭനിരോധന ഗുളികളുടെ സ്‌ഥിരമായ ഉപയോഗം ആര്‍ത്തവം തെറ്റിക്കും.
5,മുലയൂട്ടുന്ന സ്‌ത്രീകളില്‍ ആര്‍ത്തവം വൈകുന്നത് സ്വഭാവികമാണ്.
6,പെട്ടന്നുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം നിങ്ങളുടെ മാസമുറയുടെ ക്രമം തെറ്റിക്കും.
7,ചില ഭക്ഷണക്രമങ്ങളും കഠിനമായ വ്യായാമങ്ങളും മാസമുറ നേരത്തെ വരാനോ വൈകാനോ കാരണമാണ്.
8, തൈറോയിഡ് ഗ്രന്ഥിയെ ബാധിക്കുന്ന രോഗങ്ങള്‍ ആര്‍ത്തവം തെറ്റാന്‍ കാരണമാണ്.
9,ആര്‍ത്തവ വിരാമം അടുക്കും തോറും ആര്‍ത്തവക്രമക്കേടുകള്‍ സ്‌ത്രീകളില്‍ പതിവാണ്.
Article Categories:
Health