ഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ രോഗികള്‍ 781 ആയി. നവംബറില്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ആശങ്കയുടെ വകഭേദം ഇപ്പോള്‍ രാജ്യത്തെ 21 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. ഡല്‍ഹിയില്‍ 238 കേസുകളും 167 കേസുകളുമായി മഹാരാഷ്ട്രയും തൊട്ടുപിന്നിലാണ്.
ഒമിക്രോണ്‍ വ്യാപനത്തിന് പിന്നാലെ രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍കുത്തനെ ഉയരുകയാണ്. മുംബൈയില്‍ 70 ശതമാനവും ദില്ലിയില്‍ 50 ശതമാനവും കേസുകള്‍ കൂടി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും രോഗം പടരുകയാണ്. ഇതോടെ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്.
ഹരിയാനയ്ക്ക് പുറമെ പഞ്ചാബിലും രണ്ട് ഡോസ് വാക്സീന്‍ സ്വീകരിക്കാത്തവര്‍ക്ക് പൊതു സ്ഥലങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തി