കടല്‍ വഴിയുള്ള ലഹരിമരുന്ന് കടത്ത് തടയാന്‍ ഇന്ത്യയും ഒമാനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. പ്രതിരോധ വ്യവസായ സഹകരണം വര്‍ധിപ്പിക്കുന്നതിന് പുതിയ വഴികള്‍ കണ്ടെത്താനും പരസ്പര താല്‍പ്പര്യമുള്ള മേഖലകള്‍ പരിശോധിക്കാനും തീരുമാനമായി. ഒമാന്‍ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ നാസര്‍ ബിന്‍ അലി അല്‍ സാബി ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
ഒമാന്‍ ഇന്ത്യ സംയുക്ത സൈനിക സഹകരണ സമിതിയോഗത്തില്‍ പങ്കെടുക്കാന്‍ ന്യൂഡല്‍ഹിയില്‍ എത്തിയതായിരുന്നു പ്രതിരോധ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി.
Article Categories:
Latest News