ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ ജെയ്ഷെ മുഹമ്മദ് ഭീകരനെ വധിച്ച് സുരക്ഷാസേന

October 13, 2021
44
Views

ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപോരയിൽ നടന്ന ഏറ്റുമുട്ടലിൽ ജെയ്ഷെ മുഹമ്മദ് ഭീകരനെ വധിച്ച് സുരക്ഷാസേന. ജെയ്ഷെ മുഹമ്മദ് കമാൻഡർ ഷാം സോഫിയെയാണ് സുരക്ഷാസേന വധിച്ചത്. ഇക്കാര്യം കശ്മീർ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അവന്തിപോരയിലെ ട്രാൽ മേഖലയിലെ തിൽവാനി മൊഹല്ലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.

ഒന്നോ രണ്ടോ ഭീകരവാദികൾ മേഖലയിൽ ഉണ്ടെന്നാണ് സുരക്ഷാസേനയുടെ സംശയം. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനു പിന്നാലെ സി.ആർ.പി.എഫും പോലീസും മേഖലയിൽ സംയുക്ത ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നു. മേഖലയിലെത്തിയ പോലീസിനു നേർക്ക് ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാസേന തിരിച്ചടിച്ചു.

ജമ്മു കശ്മീരിൽ കഴിഞ്ഞ മൂന്നുദിവസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ഏറ്റുമുട്ടലാണിത്. നാല് ഏറ്റുമുട്ടലുകളിൽ ഇതുവരെ ഏഴ് ഭീകരരെ സുരക്ഷാസേന വധിച്ചതായി സീ ന്യൂസ് റിപ്പോർട്ട് ചെയ്തു.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *