അന്തരിച്ച സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത. സൂഫിയും, സുജാതയുമെന്ന ജയസൂര്യ ചിത്രം മലയാളത്തിലെ ആദ്യ ഒ.ടി.ടി റിലീസാണ്. ഈ ചിത്രത്തിന്‍റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ജയസൂര്യ ഓര്‍മ്മക്കുറിപ്പുകള്‍ പങ്കുവെച്ചപ്പോള്‍. തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ജയസൂര്യയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇതാണ്
“സൂഫിയും, സുജാതയുടെയും ഒരു വര്‍ഷം. മലയാള സിനിമ ചരിത്രത്തിലെ ആദ്യ ഒടിടി റിലീസ് എന്ന പേരില്‍ എന്നും ഓര്‍മ്മിക്കപ്പെടും ഒപ്പം പ്രിയ്യപ്പെട്ട ഷാനവാസും. ഒരുപാട് മികച്ച കലാകാരന്മാര്‍ക്കൊപ്പം സഹകരിക്കാന്‍ സാധിച്ചു. പിന്നെ വിജയ് ബാബു, അദ്ദേഹം എപ്പോഴും പുതിയ ആശയങ്ങളുമായി വരും. ഞങ്ങളുടെ പുതിയ വര്‍ക്കുകള്‍ക്കായി കാത്തിരിക്കുക. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി”