വെൺകുളം മണി പുരസ്കാരം ജിഫ്രി ജലീലിന് ഇന്ന് നൽകും

January 31, 2022
89
Views

തിരുവനന്തപുരം :പ്രവാസി സാഹിത്യകാരനും കവിയുമായ വെങ്കുളം മണിയുടെ പേരിൽ ഏർപ്പെടുത്തിയ വെങ്കുളം മണി സ്മാരക പുരസ്കാരത്തിന് ചലച്ചിത്ര സംവിധായകനും ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനും സീരിയൽ സംവിധായകനുമായ ജിഫ്രി ജലീലിനെ തിരഞ്ഞെടുക്കപ്പെട്ടതായി സംഘടന ചെയർമാൻ വിജയൻ തോമസ് അറിയിച്ചു.ജിഫ്രി ജലീൽ എഴുതിയ ജീവിതം ഒരു നൂൽപ്പാലത്തിലൂടെ എന്ന ഗ്രന്ഥമാണ് അവാർഡിനായി തിരഞ്ഞെടുത്തത് 10,001 രൂപയും പ്രശസ്തി പത്രവും ശിൽപ്പവും പൊന്നാടയും അടങ്ങുന്നതാണ് അവാർഡ്. ചലച്ചിത്രസംവിധായകൻ അൻപതോളം ഡോക്യുമെന്ററികളുടെ നിർമ്മാതാവുമാണ് ജിഫ്രി ജലീൽ പ്രവാസി സാഹിത്യകാരൻ വെങ്കുളം മണിയുടെ രണ്ടാം ചരമവാർഷിക ദിനത്തിലാണ് പുരസ്കാരം നൽകുന്നത്

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *