രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കെതിരെ അസമില്‍ കേസ്.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കെതിരെ അസമില്‍ കേസ്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് യാത്ര നടത്തിയതിന്ന് കാണിച്ചാണ് നടപടി.
ഭാരത് ജോഡോ ന്യായ് യാത്രയുടെ ചുമതലക്കാരന് കെ ബി ബൈജുവിന് എതിരെയാണ് കേസ്. ജോര്‍ഹട്ട് സദര്‍ പൊലീസാണ് കേസ് എടുത്തത്.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് യാത്ര നടത്തി. അപ്രതീക്ഷിതമായി ഉണ്ടായ തിക്കിലും തിരക്കിലും ആളുകള്‍ക്ക് പരുക്കേറ്റു. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. റോഡ് സുരക്ഷ നിയമങ്ങളും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങളും യാത്ര അവഗണിക്കുന്നു തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറില്‍ പറയുന്നത്.