കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇവിടെ രക്ഷയില്ല, കേരളം ഐഎസ് റിക്രൂട്ടിംഗ് കേന്ദ്രമായി മാറിയെന്ന് ജെ പി നദ്ദ

August 17, 2021
189
Views

കോഴിക്കോട് : കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ഐഎസ് റിക്രൂട്ടിംഗ് കേന്ദ്രമായി കേരളം മാറിയെന്ന് നദ്ദ ആരോപിച്ചു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും രക്ഷയില്ല, പൊലീസ് ഇവിടെ മൂകസാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. കേസെടുക്കുന്നത് പോലും രാഷ്ട്രീയം നോക്കിയാണെന്നും നദ്ദ ആരോപിച്ചു. കോഴിക്കോട് മാരാര്‍ജി ഭവന്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജെ പി നദ്ദ.

കേരളത്തിലെ ആരോഗ്യ രംഗത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഇവിടെ ഇപ്പോഴുള്ളത് കേരള മോഡലല്ല വീഴ്ചയുടെ മോഡല്‍ ആണ്. രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയും കേരളത്തിലാണ്. നിഷേധാത്മക സമീപനമാണ് കേരളം സ്വീകരിക്കുന്നതെന്നും നദ്ദ വിമര്‍ശിച്ചു. കേന്ദ്ര പദ്ധതികള്‍ വേണ്ട രീതിയില്‍ നടപ്പിലാക്കുന്നില്ല, പുതിയ വ്യവസായങ്ങള്‍ ഉണ്ടാകുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട് പക്ഷേ, പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേരളത്തില്‍ കോവിഡ് വാക്സിനേഷന്‍ വിജയിപ്പിക്കാന്‍ ബിജെപി നേതാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു. വാക്സിന്‍ നല്‍കുന്നതില്‍ വിവേചനം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നദ്ദ പറഞ്ഞു.

Article Categories:
Kerala · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *