ഇനി സുധാകരയുഗം, കെ സുധാകരനെ കെ പി സി സി അദ്ധ്യക്ഷനായി പ്രഖ്യാപിച്ചു

June 8, 2021
31
Views

​​​​​​ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ എം പിയുമായ കെ സുധാകരന്‍ കെ പി സി സി അദ്ധ്യക്ഷനായി പ്രഖ്യാപിച്ചു. ഹൈക്കമാന്‍ഡ് തീരുമാനം രാഹുല്‍ഗാന്ധി സുധാകരനെ ഫോണില്‍ വിളിച്ച്‌ അറിയിച്ചു. 14 ഡി സി സികളുടേയും തലപ്പത്തും ഉടന്‍ അഴിച്ചുപണിയുണ്ടാകുമെന്ന് വ്യക്തമാക്കിയാണ് ഹൈക്കമാന്‍ഡ് സുധാകരനെ കെ പി സി സി അദ്ധ്യക്ഷനാക്കുന്നത്.

കെ കരുണാകരന്‍ നയിക്കുന്ന ഐ ഗ്രൂപ്പിനേയും എ കെ ആന്‍്റണിയുടെ എ ഗ്രൂപ്പിനേയും വെല്ലുവിളിച്ച്‌ കണ്ണൂര്‍ ഡി സി സി അദ്ധ്യക്ഷനായതോടെയാണ് കെ സുധാകരന്‍ കേരള രാഷ്ട്രീയത്തില്‍ സ്വന്തം ഇടം നേടിയെടുക്കുന്നത്. അക്രമരാഷ്ട്രീയം ആളിക്കത്തിയ തൊണ്ണൂറുകളില്‍ ആര്‍ എസ് എസും സി പി എമ്മും പരസ്പരം പോരടിച്ചു നിന്നപ്പോള്‍ അതിനിടയില്‍ പാര്‍ട്ടിക്ക് പ്രതിരോധമൊരുക്കിയത് സുധാകരനാണ്. ഗാന്ധിയന്‍ ശൈലി തള്ളി കോണ്‍ഗ്രസുകാരെ ആയുധമെടുപ്പിക്കുന്നുവെന്ന ആരോപണം സുധാകരന്‍ നേരിട്ടെങ്കിലും അണികളുടെ പിന്തുണ എന്നും സുധാകരനുണ്ടായിരുന്നു.

പ്രവര്‍ത്തനത്തിലും സംസാരത്തിലും കടുപ്പക്കാരനെങ്കിലും അണികള്‍ക്ക് പ്രിയപ്പെട്ട നേതാവാണ് കെ സുധാകരന്‍. കണ്ണൂരിലും കാസര്‍കോടിലും സുധാകരന് ശക്തമായ സ്വാധീനമുണ്ട്. അതേസമയം, കണ്ണൂരില്‍ പറയത്തക്ക സ്വാധീനമോ പ്രവര്‍ത്തനമോ സുധാകരന്‍ നടത്തിയിട്ടില്ലെന്നും മറ്റ് ജില്ലകളിലെന്ന പോലെ അവിടെയും കോണ്‍ഗ്രസ് തകര്‍ച്ചയെ നേരിട്ടെന്നും അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഈ വിമര്‍ശനങ്ങളെയെല്ലാം തളളിയാണ് സുധാകരന്‍ കെ പി സി സി അദ്ധ്യക്ഷനാകുന്നത്

Article Categories:
Kerala · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *