കൊല്ലം: നരേന്ദ്രമോദി സര്‍ക്കാര്‍ വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ വാക്സിന്‍ വിതരണം അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഡിവൈഎഫ്കാര്‍ക്ക് വാക്സിസിന്‍ കിട്ടിയിട്ടും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കിട്ടാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. യുപിയില്‍ യോഗി ആദിത്യനാഥിന്‍്റെ സര്‍ക്കാര്‍ വീടുകളിലെത്തി വാക്സിന്‍ നല്‍കുന്നു. ഈ വര്‍ഷം അവസാനത്തോടെ സമ്ബൂര്‍ണമായ വാക്സിനേഷന്‍ നടത്താന്‍ യുപിക്ക് സാധിക്കും. കേരളത്തില്‍ വാക്സിനേഷന്‍്റെ കാര്യത്തില്‍ സര്‍വ്വത്ര സ്വജനപക്ഷപാദിത്വമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
കേന്ദ്ര സംഘം കേരളത്തിലെത്തി തൃപ്തി അറിയിച്ചുവെന്ന ആരോഗ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. എന്തിനാണ് കേരളത്തിന് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ടത്? മരണനിരക്ക് കൂടുന്നതിനോ? അതോ മരണനിരക്ക് മറച്ചുവെക്കുന്നതിനോ? കൊവിഡിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ സംസ്ഥാനത്തിന്‍്റെ അലംഭാവം കാരണമാണ് കേന്ദ്രസംഘം കേരളത്തിലെത്തേണ്ടി വന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സഹായം ഇടത് സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്നില്ല. വാക്സിന്‍ ചാലഞ്ചിലൂടെ കിട്ടിയ പണം എന്തു ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
കൊവിഡില്‍ സമ്ബദ്ഘടന തകര്‍ന്നതിന് എന്ത് ബദലാണ് സര്‍ക്കാരിനുള്ളത്? എല്ലാമേഖലകളും തകര്‍ന്ന് തരിപ്പണമായിട്ടും ഏതെങ്കിലും മേഖലയ്ക്ക് എന്തെങ്കിലും പാക്കേജ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. മത്സ്യതൊഴിലാളികളും കശുവണ്ടി തൊഴിലാളികളും അടക്കം എല്ലാവരും ദുരിതത്തിലാണ്.
കൊട്ടേഷന്‍ സംഘങ്ങള്‍ക്കും സ്വര്‍ണ്ണക്കള്ളക്കടത്തുകാര്‍ക്കും സഹായം നല്‍കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്ത്രീ പീഡകരെ സംരക്ഷിക്കുകയാണ് പിണറായി സര്‍ക്കാര്‍. ഉന്നാവിലെയും കത്വയിലെയും പീഡനത്തില്‍ മെഴുക് തിരി കത്തിച്ച ഡിവൈഎഫ് കേരളത്തില്‍ പീഡനങ്ങള്‍ നടത്താന്‍ മത്സരിക്കുകയാണ്.