കണ്ണൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

July 6, 2021
430
Views

കണ്ണൂർ: ചെറുവാഞ്ചേരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. മാനന്തേരി വണ്ണാത്തിമൂല സ്വദേശികളായ വി.പി മൻസീർ (24), പി.പി മജീഷ് (20) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് സംഭവം.

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇരുവരും. കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ഇരുവരെയും നാട്ടുകാരാണ് കരക്കെത്തിച്ചത്. ഉടൻ പാട്യം സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൂത്തുപറമ്പ് താലൂക്ക് ആശൂപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിസാർ-തസ്‌നി ദമ്പതിമാരുടെ മകനാണ് നാജിഷ്. മട്ടന്നൂരിലെ ജ്വല്ലറി ജീവനക്കാരനാണ്. സഹോദരങ്ങൾ: നകാശ്, നഹിയാൻ. മഹ്‌മൂദ്-ഹാജറ ദമ്പതിമാരുടെ മകനാണ് മൻസീർ. ഷഷ്‌ന ഏകസഹോദരിയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് നാജിഷ് വിദേശത്ത് നിന്നെത്തിയത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *