കോഴിക്കോട്: സംസ്ഥാനത്തെ കടകള്‍ എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍. ഇടവിട്ടുള്ള ദിവസങ്ങളില്‍ കടകള്‍ തുറക്കുമ്ബോള്‍ തിരക്ക് കൂടുകയാണെന്നും ആ ദിവസങ്ങളില്‍ കോവിഡ് പ്രതിരോധം ദുര്‍ബലമാകുകയാണെന്നും കാന്തപുരം പറഞ്ഞു. വെള്ളിയാഴ്ചകളില്‍ ജുമുഅക്കും ബലിപെരുന്നാളിനും ആരാധനയുടെ നിര്‍വഹണത്തിന് അനിവാര്യമായ അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി നമസ്കരിക്കാനുള്ള അനുമതി നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”കേരള വ്യവസായ വകുപ്പ് മന്ത്രി പി. രാജീവുമായി ഇക്കാര്യങ്ങള്‍ വിശദമായി ടെലഫോണില്‍ സംസാരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഈ വിഷയം ഗൗരവമായി എടുക്കുമെന്നും പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുമുണ്ട്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളുമായി എല്ലാവരും സഹകരിക്കണം. സര്‍ക്കാരും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങരുത്” -കാന്തപുരം പറഞ്ഞു.
അതേസമയം കോഴിക്കോട്ട് മിഠായിത്തെരുവില്‍ വ്യാപാരികളുടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.