കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത്: കൊടുവള്ളി സംഘത്തലവന്‍ ഉള്‍പ്പടെയുള്ളവരുടെ അറസ്റ്റ് ഉടന്‍

August 20, 2021
120
Views

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്തുകേസില്‍ കൊടുവള്ളി സംഘത്തിന്റെ തലവന്‍ സൂഫിയാന്‍ അടക്കമുള്ള പതിനേഴുപേരെ കസ്റ്റംസ് അറസ്റ്റുചെയ്യും. ജയിലിലെത്തിയായിരിക്കും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുക. പ്രതികളെ അറസ്റ്റുചെയ്യാന്‍ കോടതി അനുമതി നല്‍കിയതോടെയാണ് കസ്റ്റംസ് നടപടി ക്രമങ്ങളിലേക്ക് കടന്നത്.

കഴിഞ്ഞമാസം ആദ്യമാണ് സൂഫിയാനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിരുന്നു. രാമനാട്ടുകര അപകടം നടന്ന ദിവസം കരിപ്പൂര്‍ വിമാനത്താവളത്തിലും അപകടം നടന്ന സ്ഥലത്തും ഇയാളെത്തിയതായി പൊലീസിന് വ്യക്തമായ വിവരം ലഭിച്ചതോടെയായിരുന്നു അറസ്റ്റ് . നിരവധി സ്വര്‍ണ കള്ളക്കടത്തുകേസിലും ഇയാള്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ മുമ്ബ്‌ കോഫെപോസയും ചുമത്തിയിട്ടുണ്ട്.

വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട്‌ തിരുവനന്തപുരം, പരപ്പന അഗ്രഹാര ജയിലുകളില്‍ കഴിഞ്ഞിട്ടുണ്ട്‌. സൂഫിയാന്റെ സഹോദരന്‍ ഫിജാസിനെ പൊലീസ് നേരത്തേ അറസ്റ്റുചെയ്തു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കി ഇപ്പോള്‍ ജയിലിലാണ്.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *