കോടികളുടെ വായ്​പാ ക്രമക്കേട്: കരുവന്നൂര്‍ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

July 23, 2021
155
Views

തൃശൂര്‍: കോടികളുടെ വായ്​പാ ക്രമക്കേട് കണ്ടെത്തിയ കരുവന്നൂര്‍ സഹകരണ ബാങ്കി​ലെ സി.പി.എം നിയന്ത്രണത്തിലുള്ള ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. സി.പി.എം നേതാവ് കെ.കെ. ദിവാകരന്‍ പ്രസിഡന്‍റായുള്ള ഭരണസമിതിയാണ് ജില്ല രജിസ്ട്രാര്‍ പിരിച്ചുവിട്ട് മുകുന്ദപുരം അസിസ്​റ്റന്‍റ്​ രജിസ്ട്രാര്‍ (ജനറല്‍) എം.സി. അജിത്തിനെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ചത്​.

വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ബാങ്ക് സെക്രട്ടറിയടക്കം നാല്​ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവരടക്കം ആറുപേര്‍ക്കെതിരെ കേസെടുത്തെങ്കിലും വകുപ്പുതല അന്വേഷണത്തി​െന്‍റ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നില്ല.

ഒക്ടോബറില്‍ ഭരണസമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് പിരിച്ചുവിടല്‍. 2011ല്‍ പ്രസിഡന്‍റായ കെ.കെ. ദിവാകര​െന്‍റ നേതൃത്വത്തിലുള്ള ഭരണസമിതി 2016ല്‍ വീണ്ടും അധികാരത്തിലെത്തുകയായിരുന്നു. 2014 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തിലാണ് ബാങ്കില്‍ വന്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *