ജമ്മുകാശ്മീരില്‍ സമാധാനം തിരിച്ചുവന്നതില്‍ ആശങ്കപൂണ്ട പാകിസ്ഥാന്റെ ഒത്താശയോടെ അഞ്ചാറ് മാസമായി ഭീകരര്‍ വീണ്ടും സജീവമായിട്ടുണ്ടെന്ന് കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ.
ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ സമാധാനം തിരിച്ചുവന്നതില്‍ ആശങ്കപൂണ്ട പാകിസ്ഥാന്റെ ഒത്താശയോടെ അഞ്ചാറ് മാസമായി ഭീകരര്‍ വീണ്ടും സജീവമായിട്ടുണ്ടെന്ന് കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ.
ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്കൻ ലഡാക്കില്‍ ഏത് സാഹചര്യവും നേരിടാൻ ഇന്ത്യൻ സേനയുടെ വിന്യാസവും തയ്യാറെടുപ്പും ഉന്നത നിലയിലാണെന്നും വാര്‍ഷിക പത്രസമ്മേളനത്തില്‍ സേനാ മേധാവി പറഞ്ഞു.
ജമ്മു കാശ്മീരിലെ രജൗരിയിലും പൂഞ്ചിലും ഭീകര പ്രവര്‍ത്തനം വര്‍ദ്ധിച്ചതില്‍ പാകിസ്ഥാന്റെ പിന്തുണയുണ്ട്. നിയന്ത്രണരേഖയില്‍ നിരവധി നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഇന്ത്യൻ സൈന്യം തകര്‍ത്തു. കാശ്മീരില്‍ ഭീകരത ഇല്ലാതാക്കി 2017-18ഒാടെ സമാധാനം പുനഃസ്ഥാപിച്ചതാണ്. ആ സമാധാനം തകര്‍ക്കാൻ എതിരാളികള്‍ നിഴല്‍ യുദ്ധം പ്രോത്സാഹിപ്പിക്കുകയാണ്. അതിനെ പ്രതിരോധിക്കാൻ ഇന്റലിജൻസ് ശക്തമാക്കി. പൊലീസും സൈന്യവുമായുള്ള ഏകോപനവും മെച്ചപ്പെടുത്തി. ഭീകരര്‍ക്കെതിരെ നാട്ടുകാരെ വിശ്വാസത്തിലെടുക്കാനും മനുഷ്യാവകാശലംഘനങ്ങള്‍ ഒഴിവാക്കാനും ശ്രമിക്കുന്നു. സേനകളെ നന്നായി വിന്യസിക്കും. ചില യൂണിറ്റുകള്‍ പുനഃക്രമീകരിക്കും.
ചൈനീസ് അതിര്‍ത്തിയില്‍ തത്സ്ഥിതി തുടരണം
ലഡാക് അതിര്‍ത്തിയില്‍ 2020 മദ്ധ്യത്തിലെ അവസ്ഥ തുടരാനായി ചൈനയുമായി ചര്‍ച്ചകള്‍ നടക്കുന്നു. നിയന്ത്രണ രേഖയിലെ സേനാവിന്യാസം തുടരും. 355 സൈനിക പോസ്റ്റുകളില്‍ 4ജി ഏര്‍പ്പെടുത്തും. അതിര്‍ത്തിയിലെ വ്യോമത്താവളങ്ങള്‍, ഗ്രാമങ്ങള്‍, ഹെലിപാഡുകള്‍ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുന്നു.
മണിപ്പൂരില്‍ നിയന്ത്രണ വിധേയം
മണിപ്പൂരില്‍ അക്രമങ്ങള്‍ കുറഞ്ഞു. സൈന്യവും അസം റൈഫിള്‍സും ചേര്‍ന്ന് സ്ഥിതി നിയന്ത്രിച്ചു. സേന സംയമനം പാലിക്കുന്നു. കാണാതായ ആയുധങ്ങളാണ് വെല്ലുവിളി. 30ശതമാനം മാത്രമാണ് കണ്ടെടുത്തത്.
മ്യാൻമര് അതിര്‍ത്തിയില്‍ ആശങ്ക
ഇന്ത്യ-മ്യാൻമര് അതിര്‍ത്തിയിലെ വംശീയ കലാപങ്ങള്‍ ആശങ്കപ്പെടുത്തുന്നു. ജനങ്ങള്‍ മിസോറാമിലും മണിപ്പൂരിലും അഭയം പ്രാപിക്കുന്നു. വിമത ഗ്രൂപ്പുകള്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്നു. അസം റൈഫിള്‍സിന്റെ 20 ബറ്റാലിയനുകള്‍ മ്യാൻമര് അതിര്‍ത്തിക്ക് കാവലുണ്ട്.
സേനയിലെ സ്ഥാനക്കയറ്റ പരീക്ഷകള്‍ ഓണ്‍ലൈനില്‍.
സേനയ്ക്ക് പുതിയ സാങ്കേതിക വിദ്യകള്‍
ഡ്രോണുകളും ഡ്രോണ്‍ വിരുദ്ധ സംവിധാനങ്ങളും ഇലക്ട്രോണിക് യുദ്ധ, ഇന്റലിജൻസ് സംവിധാനങ്ങളും
പീരങ്കി യൂണിറ്റ് പുനഃക്രമീകരിച്ചു.
രണ്ടു ബാച്ച് അഗ്നിവീറുകള്‍ സേനയില്‍.
120 വനിതാ ഓഫീസര്‍മാരെയും വിന്യസിച്ചു.