സംവിധായകൻ കാത്തി മഹേഷ്കുമാർ വാഹനാപകടത്തിൽ മരിച്ചു

July 11, 2021
276
Views

ചെന്നൈ: തെലുങ്ക് സംവിധായകൻ കാത്തി മഹേഷ് കുമാർ (43) മരിച്ചു. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചന്ദ്രശേഖരപുരത്ത് വച്ച്‌ മഹേഷിന്റെ കാർ ട്രക്കിൽ പാഞ്ഞു കയറിയാണ് അപകടമുണ്ടായത്.

എടരി വർഷം എന്ന ചിത്രത്തിലൂടെയാണ് മഹേഷ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മിനുഗുരുളു എന്ന ചിത്രത്തിൽ സഹ സംവിധായകനായി പ്രവർത്തിച്ചു. പേസരുതു എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.

രവിതേജയും, ശ്രുതി ഹാസനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രാക്ക് മഹേഷിന്റെതായിരുന്നു. നടന്റെ ചികിത്സയ്ക്കായി ആന്ധ്രപ്രദേശ് സർക്കാർ 17 ലക്ഷം രൂപ അടിയന്തര സഹായമായി നൽകിയിരുന്നു. ശനിയാഴ്ച വൈകീട്ടോടെ മഹേഷിന്റെ നില ഗുരുതരമായതിനെ തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *