നടിയെ പീഡിപ്പിച്ചക്കേസ്: കാവ്യ മാധവന്‍ കൂറുമാറിയെന്ന് പ്രോസിക്യൂഷന്‍

August 11, 2021
330
Views

കൊച്ചി∙ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ 34-ാം സാക്ഷി കാവ്യ മാധവന്‍ ഇന്നലെ പ്രോസിക്യൂഷന്‍ വിസ്താരത്തിനിടയില്‍ കൂറുമാറി. വിചാരണക്കോടതിയില്‍ സാക്ഷിയുടെ കൂറുമാറ്റം പ്രഖ്യാപിച്ച പ്രോസിക്യൂഷന്‍ കാവ്യ മാധവനെ ക്രോസ് വിസ്താരം നടത്താന്‍ അനുമതി തേടി. കോടതിയുടെ അനുമതിയോടെ കാവ്യയെ ഒരുമണിക്കൂര്‍ ക്രോസ് ചെയ്തു. വിസ്താരം ഇന്നും തുടരും.

അതിക്രമം നേരിട്ട നടിയോടു കാവ്യയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതികളില്‍ ഒരാളുമായ നടന്‍ ദിലീപിനു ശത്രുതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദത്തെ സാധൂകരിക്കാനാണു കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി വിസ്തരിച്ചത്. സിനിമാ സംഘടനയായ അമ്മയുടെ സ്റ്റേജ്ഷോയുടെ റിഹേഴ്സല്‍ ക്യാംപ് നടന്ന ഹോട്ടലില്‍ കേസില്‍ ഇരയായ നടിയും ദിലീപും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായപ്പോള്‍ ഒപ്പം കാവ്യയുണ്ടായിരുന്നതായി മൊഴി ലഭിച്ചിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *