യുവജനനേതൃ സംഗമ വേദിയായി കെ.സി.വൈ.എം സംസ്ഥാന അർദ്ധവാർഷിക സെനറ്റ് സമ്മേളനം

October 12, 2021
197
Views

‌കൊല്ലം : കത്തോലിക്കാ യുവജന നേതാക്കന്മാരുടെ ഒത്തു ചേരലിന് സാക്ഷിയായി കെസിവൈഎം അർദ്ധ വാർഷിക സെനറ്റ് സമ്മേളന വേദി. കെസിവൈഎം കൊല്ലം രൂപതയുടെ ആതിഥേയത്വത്തിൽ 2021 ഒക്ടോബർ 10, ഞായറാഴ്ച കൊല്ലം ബിഷപ്പ് ജെറോം എഞ്ചിനീയറിങ് കോളേജിൽ വച്ചാണ് കെസിവൈഎം സംസ്ഥാന അർദ്ധവാർഷിക സെനറ്റ് സംഘടിപ്പിച്ചത്. കേരളത്തിലെ 32 രൂപതകളിൽ നിന്നുള്ള യുവജന പ്രതിനിധികൾ പങ്കെടുത്ത അർദ്ധവാർഷിക സെനറ്റ് സമ്മേളനം, മലങ്കര കത്തോലിക്കാസഭ മാവേലിക്കര ഭദ്രാസനാധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്തു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എഡ്വേർഡ് രാജു അധ്യക്ഷത വഹിച്ച ഉത്ഘാടനം സമ്മേളനത്തിൽ കുണ്ടറ MLA ശ്രീ പിസി വിഷ്ണുനാഥ് മുഖ്യാതിഥി ആയിരുന്നു. തുടർന്ന് അർദ്ധവാർഷിക റിപ്പോർട്ട് അവതരണവും സംഘടനാ ചർച്ചയും നടന്നു. വിവിധ രൂപതകളിൽ നിന്നുള്ള യുവജനപ്രതിനിധികൾ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു. സംസ്ഥാന സമിതിയിൽ ഒഴിവുണ്ടായിരുന്ന ട്രഷറർ പദവിലേക്ക് പുതിയ ഭാരവാഹിയെ കണ്ടെത്താനുള്ള ചർച്ചകളും നടന്നു.
‌വൈകിട്ട് 5 മണിയ്ക്ക് നടന്ന സമാപന സമ്മേളനത്തോടെ അർദ്ധ വാർഷിക സെനറ്റ് സമ്മേളനം സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഉത്ഘാടനം കൊല്ലം രൂപതാധ്യക്ഷൻ അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി മെത്രാൻ നിർവഹിച്ചു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എഡ്വേർഡ് രാജു അധ്യക്ഷത വഹിച്ച യോഗത്തിൽ കൊല്ലം MP ശ്രീ NK പ്രേമചന്ദ്രൻ, യുവജന കമ്മീഷൻ ചെയർപേഴ്സൺ കുമാരി ചിന്താ ജെറോം, കെസിവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി ഷിജോ തുടങ്ങിയവർ സംസാരിച്ചു. പുതിയ സംസ്ഥാന ട്രഷറർ ആയി തൃശ്ശൂർ രൂപതയിൽ നിന്നുള്ള സാജൻ ജോസിനെ തിരഞ്ഞെടുത്തു കൊണ്ടുള്ള പ്രഖ്യാപനം കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ: സ്റ്റീഫൻ തോമസ് സമാപന സമ്മേളനത്തിൽ നടത്തി. തുടർന്ന് സ്ഥാനരോഹണവും സത്യപ്രതിജ്ഞയോടും കൂടി അർദ്ധ വാർഷിക സെനറ്റ് സമ്മേളനം സമാപിച്ചു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *