കേരളാ മീഡിയ പേഴ്സൺ യൂണിയൻ
കെ എം പി യു സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും ഉന്നത വിജയം കരസ്തമാക്കിയവരെ ആദരിക്കലും ജൂൺ 15 ന്

June 10, 2022
121
Views

തിരുവനന്തപുരം: മാധ്യമ പ്രവർത്തകരുടെ ട്രേഡ് യൂണിയൻ സംഘടനയായ കേരള മീഡിയ പേഴ്സൺ യൂണിയൻ K M P U ന്റെ തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗം സംസ്ഥാന പ്രസിഡന്റ് എം റഫീഖ് ഉദ്ഘാടനം ചെയ്തു. ട്രേഡ് യൂണിയൻ പുതിയ സംസ്ഥാന ഭാരവാഹികളായി ചുമതല ഏറ്റടുത്തവരെ ജൂൺ 15 ന് ആയൂർവേദ കോളേജ് ജംഗ്‌ഷനിലെ വെറ്റിനേറിയൻസ് ഹാളിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ മന്ത്രിമാരും വിവിധ രാഷ്ടീയ ട്രേഡ് യൂണിയൻ നേതാക്കളും ആദരിക്കുന്നു.

തിരുവനന്തപുരം ജില്ലാ കമ്മറ്റി പ്രൊജക്ട് കോർഡിനേറ്ററായി ശിവകുമാറിനെ കമ്മിറ്റി രൈഞ്ഞെടുത്തു . രക്ഷാധികാരിയായിരുന്ന ഹർഷകുമാർ സംസ്ഥാന കമ്മറ്റി അംഗമായത് പരിഗണിച്ച് പുതിയ രക്ഷാധികാരിയായി കുന്നത്തുകാൽ മണികണ്ഠനെയും എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായി അനീഷ് രാജിനെയും തെരഞ്ഞെടുത്തു.

സംസ്ഥാന നേതാക്കളെ സ്വീകരിക്കുന്ന പരിപാടിയിൽ സാമൂഹ്യ സാംസ്കാരിക പൊതു രംഗത്തെ നിരവധി പ്രമുഖരെ പങ്കെടുപ്പിക്കുമെന്ന് കമ്മിറ്റി അറിയിച്ചു. ജില്ലാ പ്രസിഡന്റ് എ.അബൂബക്കർ അദ്ധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി അനിൽ സംസ്കാര സ്വാഗതവും ട്രഷറർ ചന്ദ്രകുമാർ നന്ദിയും രേഖപ്പെടുത്തി.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published.