ദി കേരള സ്റ്റോറി’യുടെ പ്രദര്‍ശനത്തിന് ബംഗാളില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ നല്‍കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ഡല്‍ഹി: ‘ദി കേരള സ്റ്റോറി’യുടെ പ്രദര്‍ശനത്തിന് ബംഗാളില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ നല്‍കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ഏറെ വിവാദങ്ങള്‍ സൃഷ്ടിച് പ്രദര്‍ശനത്തിനെത്തിയ സിനിമയില്‍ വിദ്വേഷ ഉള്ളടക്കമുണ്ടെന്നും കൃത്രിമമായ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ചൂണ്ടിക്കാട്ടി വിലക്കിനെ സത്യവാങ്മൂലത്തിലൂടെ ബംഗാള്‍ സര്‍ക്കാര്‍ ന്യായീകരിച്ചു.
ഇത്തരം കാര്യങ്ങള്‍ സാമുദായിക പ്രശ്നങ്ങളിലേക്കും ക്രമസമാധാന പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാമെന്നും സര്‍ക്കാര്‍ വാദിക്കുന്നു. തമിഴ് നാട്ടില്‍ കേരള സ്റ്റോറി നിരോധിച്ചിട്ടില്ലെന്നും മോശം നിലവാരം മൂലം തിയറ്റര്‍ ഉടമകള്‍ നിര്‍ത്തിവച്ചതാണെന്നും തമിഴ്നാട് വ്യക്തമാക്കി. കേരള സ്റ്റോറി നിരോധിക്കാന്‍ തയാറാകാത്ത കേരള ഹൈക്കോടതി വിധിക്കെതിരായ അപ്പീലും സുപ്രീംകോടതിയിലുണ്ട്.