കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ നാലാം മോഡല്‍ കാരെന്‍സ് ഫെബ്രുവരിയിലെത്തും

February 1, 2022
252
Views

കിയ മോട്ടോര്‍സിന്റെ ഇന്ത്യയിലെ നാലാമത്തെ മോഡലായ കാരെന്‍സ് ഫെബ്രുവരിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ജനുവരി 14 മുതല്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ബുക്കിംഗുകള്‍ ആരംഭിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് 25,000 രൂപ ടോക്കണ്‍ തുകയായി നല്‍കി പ്രീ-ബുക്ക് ചെയ്യാം.

പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ അഞ്ച് വകഭേദങ്ങളിലാണ് വരാനിരിക്കുന്ന കാരെന്‍സ് എംപിവി എത്തുന്നത്. കാരെന്‍സിന് വ്യത്യസ്തമാര്‍ന്ന എട്ട് കളര്‍ ഓപ്ഷനുകളായിരിക്കും. അതില്‍ മോസ് ബ്രൗണ്‍, സ്പാര്‍ക്ലിംഗ് സില്‍വര്‍, ഇംപീരിയല്‍ ബ്ലൂ എന്നീ മൂന്നു നിറങ്ങള്‍ എക്‌സ്‌ക്ലൂസീവായി എംപിവിക്ക് മാത്രമുള്ളതാണെന്നും കിയ മോട്ടോര്‍സ് വ്യക്തമാക്കിയിട്ടുണ്ട്.

മൂന്നുവരി എസ്യുവിടെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് എംപിവിയും നിര്‍മ്മിക്കുന്നത്. എസ്യുവി സ്റ്റൈലിംഗാണ് വാഹനത്തിന് നല്‍കുന്നത്. മുന്‍വശത്ത് സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്‌ലാമ്ബ് അസംബ്ലി, എല്‍ഇഡി ഫോഗ് ലാമ്ബുകള്‍, ക്രോം, ഗ്ലോസ് ബ്ലാക്ക് ഘടകങ്ങള്‍ എന്നിവയുള്ള ഗ്രില്ലും ഇടംപിടിക്കും. സ്ലിം എല്‍ഇഡി സ്ട്രിപ്പ് വഴി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന 2 റാപ് എറൗണ്ട് എല്‍ഇഡി ടെയില്‍ ലാമ്ബുകളാണ് പിന്‍ വശത്ത് ആധിപത്യം പുലര്‍ത്തുന്നത്. പുറംപോലെ തന്നെ അകത്തളവും ഏറെ ആധുനികമായിരിക്കും.

ഫീച്ചര്‍ സമ്ബന്നമായിരിക്കും കാരെന്‍സും. ഇവയില്‍ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ് ഉള്‍പ്പെടും. അത് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, കിയയുടെ യുവിഒ കണക്റ്റ്, എല്ലാ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായി പൊരുത്തപ്പെടും. ഇതിനു പുറമെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സിംഗിള്‍-പേന്‍ സണ്‍റൂഫ്, 64-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, ഡിജിറ്റൈസ്ഡ് ഡ്രൈവര്‍ ഡിസ്‌പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവ കിയ കാരെന്‍സിന്റെ സവിശേഷതകളായി മാറും. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 8 സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, സണ്‍റൂഫ്, കപ്പ് ഹോള്‍ഡറുകളുള്ള സീറ്റ്-ബാക്ക് ടേബിളുകള്‍, രണ്ടാം നിര സീറ്റുകള്‍ക്ക് ഇലക്ട്രിക്കല്‍ പവര്‍ഡ് 1-ടച്ച് ടംബിള്‍ ഡൗണ്‍ ഫീച്ചര്‍ എന്നിവയും ഉണ്ടാകും.

എബിഎസ്, ഇഎസ്സി, 4-ഡിസ്‌ക് ബ്രേക്കുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 6 എയര്‍ബാഗുകള്‍ എന്നിവയെല്ലാം ഈ വാഹനത്തിന്റെ ഭാഗമാകും. ഉപഭോക്താക്കള്‍ക്ക് 2 പെട്രോള്‍, 1 ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം തിരഞ്ഞെടുക്കാം. കാരെന്‍സിന് 14 ലക്ഷം രൂപ മുതല്‍ എക്സ്ഷോറൂം വിലയുണ്ടാകാന്‍ സാധ്യതയുണ്ട്.

Article Categories:
Latest News · Latest News · Travel

Leave a Reply

Your email address will not be published. Required fields are marked *