കോഴിക്കോട്:കോഴിക്കോട് കൊയിലാണ്ടിയില്നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി .പരിക്കുകളോടെയാണ് യുവാവിനെ കണ്ടെത്തിയത് . കുന്ദമംഗലത്ത് തടമില്ലിന് സമീപത്തുനിന്നുമാണ് ഇയാളെ കണ്ടെത്തിയത്.അതെസമയം തന്നെ തട്ടിക്കൊണ്ടുപോയവര്‍ അവിടെ ഇറക്കിവിട്ടുവെന്നാണ് അഷ്റഫ് പറയുന്നത്.
തുടര്‍ന്ന് ഇയ്യാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ പരിശോധനയ്ക്കായി പ്രവേശിപ്പിച്ചു.തട്ടികൊണ്ട് പോയ സംഘം മാവൂരിലേക്കാണ് അഷ്റഫിനെ ആദ്യം എത്തിച്ചത്. അവിടുത്തെ ഒരു തടിമില്ലില്‍ വച്ച് ക്രൂരമായി മര്‍ദിച്ചതെന്നും അഷ്റഫ് പറഞ്ഞു. അതേസമയം, കൊടുവള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘമാണ് അഷ്റഫിനെ തട്ടിക്കൊണ്ടുപോയതെന്നാണ് ലഭിക്കുന്ന സൂചന.
അഷ്റഫിനെ അജ്ഞാത സംഘം ചൊവ്വാഴ്ച രാവിലെ 6.30 ഓടെയാണ് തട്ടിക്കൊണ്ടുപോയത്. വീട്ടിലെത്തിയ സംഘം ആദ്യം അഷ്റഫിന്റെ സഹോദരന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. പിന്നീടാണ് അഷറഫിനെ കണ്ടത്. തുടര്‍ന്ന് ഇന്നോവ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.