മണിച്ചയിൻ മാതൃകയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്: കൊടുവള്ളി സ്വദേശിയ്ക്ക് നഷ്ടമായത് 4.9 ല​ക്ഷം രൂ​പ

October 23, 2021
218
Views

കൊ​ടു​വ​ള്ളി: വ​ലി​യ ലാ​ഭ​വും അ​ന്താ​രാ​ഷ്​​ട്ര ഹോ​ട്ട​ൽ ശൃം​ഖ​ല​യു​ടെ ഫ്രാ​​ഞ്ചൈ​സി​യും വി​ദേ​ശ​യാ​ത്ര​യും വി​ല​പി​ടി​പ്പു​ള്ള കാ​റും വാ​ഗ്​​ദാ​നം ചെ​യ്ത് മ​ണി ചെ​യി​ൻ ക​മ്പ​നി യു​വാ​വി​ൽ​നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത് 4.9 ല​ക്ഷം രൂ​പ. കൊ​ടു​വ​ള്ളി സ്വ​ദേ​ശി​യാ​യ നാ​ഫി​യു​ടെ പ​ണ​മാ​ണ് ന​ഷ്​​ട​മാ​യ​ത്.

ബി​സി​ന​സി​നാ​യി പ​ണം നി​ക്ഷേ​പി​ച്ചാ​ൽ മു​ത​ൽ മു​ട​ക്കിൻ്റെ വി​ഹി​ത​വും ലാ​ഭ​വും ഡോ​ള​റാ​യി ഓ​രോ മാ​സ​വും അ​ക്കൗ​ണ്ടി​ലേ​ക്ക് വ​രു​മെ​ന്ന് പ്ര​ലോ​ഭി​പ്പി​ച്ചാ​ണ് വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി തു​ക ത​ട്ടി​യെ​ടു​ത്ത​ത്. ബ​ന്ധു​കൂ​ടി​യാ​യ ചാ​ലി​യം സ്വ​ദേ​ശി​യാ​ണ് വ​ൻ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി ഇ​ത്ര​യും തു​ക മ​ലേ​ഷ്യ ആ​സ്ഥാ​ന​മാ​യു​ള്ള മ​ണി ചെ​യി​ൻ ക​മ്പ​നി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന ആ​ളു​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ക്ഷേ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന്​ നാ​ഫി പ​റ​ഞ്ഞു. ഇ​യാ​ളു​ടെ വീ​ട്ടു​കാ​രും നി​ര​ന്ത​രം സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​തോ​ടെ​യാ​ണ് പ​ണം നി​ക്ഷേ​പി​ച്ച​തെ​ന്ന് നാ​ഫി പ​റ​ഞ്ഞു. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ആ​ഗ​സ്​​റ്റ്​ 16ന് 90,000 ​രൂ​പ​യും 18ന് 3,10000 ​രൂ​പ​യും 24 ന് 90,000 ​രൂ​പ​യു​മാ​ണ് വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ക്ഷേ​പി​ച്ച​ത്.

ഇ​തി​നി​ടെ നാ​ഫി​യോ​ട് ബി​സി​ന​സു​മാ​യി സ​ഹ​ക​രി​ക്കാ​വു​ന്ന 100 പേ​രു​ടെ മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​റു​ക​ൾ ക​മ്പ​നി​ക്ക് ന​ൽ​കാ​നും അ​വ​രോ​ടൊ​ക്കെ പ​ണം നി​ക്ഷേ​പി​ക്കാ​ൻ പ​റ​യാ​നും ആ​വ​ശ്യ​പ്പെ​ട്ടു​വ​ത്രെ. പ​ണം നി​ക്ഷേ​പി​ച്ച് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും നേരത്തെ പറഞ്ഞപോലെ ലാ​ഭ​വി​ഹി​തം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത്​ ത​ട്ടി​പ്പാ​ണെ​ന്ന്​ തെ​ളി​ഞ്ഞത്. തുടർന്ന് ചാ​ലി​യം സ്വ​ദേ​ശി​യോ​ട് പ​ണം തി​രി​ച്ചു ചോ​ദി​ച്ചെ​ങ്കി​ലും ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ് ചെ​യ്ത​തെ​ന്നും നാ​ഫി പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. തു​ട​ർ​ന്നും പ​ണം നി​ക്ഷേ​പി​ക്കാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തി​യ ചാ​ലി​യം സ്വ​ദേ​ശി​ക്കെ​തി​രെ നാ​ഫി കൊ​ടു​വ​ള്ളി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി കൊ​ടു​വ​ള്ളി പൊ​ലീ​സ് പ​റ​ഞ്ഞു. കൊ​ടു​വ​ള്ളി, വാ​വാ​ട്, എ​ളേ​റ്റി​ൽ വ​ട്ടോ​ളി, മ​ട​വൂ​ർ, ഓ​മ​ശ്ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ ഇ​ത്ത​രം മ​ണി ചെ​യി​ൻ ത​ട്ടി​പ്പു​ക​ൾ​ക്ക് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്.10,000 രൂ​പ മു​ത​ൽ ഒ​രു കോ​ടി രൂ​പ വ​രെ നി​ക്ഷേ​പി​ച്ച് പ​ണം ന​ഷ്ട​പ്പെ​ട്ട​വ​രു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ബ​ന്ധു​ക്ക​ളു​ടേ​യും അ​യ​ൽ​വാ​സി​ക​ളു​ടേ​യും സ്വ​ർ​ണ്ണാ​ഭ​ര​ണ​വും മ​റ്റും വി​റ്റും പ​ണ​യ​പ്പെ​ടു​ത്തി​യു​മാ​ണ് പ​ല​രും പ​ണം നി​ക്ഷേ​പി​ച്ച​ത്. എ​ന്നാ​ൽ, മാ​ന​ഹാ​നി ഭ​യ​ന്ന് പ​ല​രും പു​റ​ത്തു​പ​റ​യാ​നോ പ​ണം നി​ക്ഷേ​പി​ച്ച​തി​നു​ള്ള വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ കൈ​യി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ പ​രാ​തി ന​ൽ​കാ​നോ ത​യാ​റാ​വാ​ത്ത​ത് ഇ​ത്ത​രം ത​ട്ടി​പ്പു​കാ​ർ ര​ക്ഷ​പ്പെ​ടാ​ൻ കാ​ര​ണ​മാ​കു​ന്ന​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *