കൊല്ലം: കൊല്ലത്ത് കിണറ്റിനുള്ളിൽ കുടുങ്ങിയ നാല് പേർ മരിച്ചു. ഒരാളുടെ നിലഗുരുതരം. നിർമ്മാണ പ്രവർത്തനത്തിലിരുന്ന കിണർ വൃത്തിയാക്കാൻ ഇറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. കൊല്ലം പെരുമ്പുഴ കോവിൽമുക്കിലാണ് അപകടം. ശിവപ്രസാദ് എന്ന വാവ ,സോമരാജൻ, മനോജ്, രാജൻ എന്നിവരാണ് മരണപ്പെട്ടത്.
നൂറടി ആഴമുള്ള കിണറിലാണ് ഇവർ കുടുങ്ങിയത്. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേർ മരിക്കുകയായിരുന്നു. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ഇവരെ പുറത്തെടുക്കാൻ സാധിച്ചത്.
ആദ്യമിറങ്ങിയ രണ്ടുപേർക്ക് ശ്വാസതടസ്സമുണ്ടായി. ഇതേത്തുടർന്ന് ഇവരെ കയറ്റാൻ വേണ്ടി രണ്ടുപേർ കൂടി ഇറങ്ങുകയായിരുന്നു. ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു. ഇദ്ദേഹത്തെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.