‘മിന്നല’ടിച്ച് കോട്ടയത്തെ കല്യാണ ചെക്കൻ ചിത്രം വൈറൽ

January 27, 2022
241
Views

കോട്ടയം:ടൊവിനോ തോമസ് നായകനായി എത്തിയ മിന്നല്‍ മുരളി മലയാള ഭാഷയ്ക്കും പുറമെ തരംഗം സൃഷ്ടിച്ച്‌ മുന്നേറുകയാണ്.ബേസില്‍ ജോസഫാണ് സംവിധാനം, സോഫിയ പോള്‍ (വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ്) നിര്‍മ്മിച്ച സിനിമയില്‍ ടൈറ്റില്‍ റോളില്‍ ടൊവിനോ തോമസും പ്രതിനായകനായി ഗുരു സോമസുന്ദരവും തകര്‍ത്തഭിനയിച്ചിരിക്കുന്നു.

സമാനമായ രീതിയില്‍ വിവാഹത്തിന് മുന്നോടിയായി ദമ്ബതികള്‍ ഒരു ‘സേവ് ദ ഡേറ്റ്’ വീഡിയോ ചിത്രീകരിച്ചിരുന്നു. വിവാഹ വീഡിയോ കോട്ടയത്തെ പച്ചപ്പ് നിറഞ്ഞ നെല്‍വയലുകളെ ചിത്രീകരിക്കുന്നു. ചുവപ്പും നീലയും കലര്‍ന്ന സൂപ്പര്‍ഹീറോ വേഷം ധരിച്ച വരന്‍ ‘മിന്നല്‍ മുരളി’, മൈതാനത്തിലൂടെ ഓടുന്നതിന് മുമ്ബ് മാലകള്‍ കൈമാറുന്നു. അവസാനം, ദമ്ബതികള്‍ യഥാര്‍ത്ഥ സൂപ്പര്‍ഹീറോ ഫാഷനില്‍ ആകാശത്തേക്ക് പറന്നുയരുന്നു. ‘ഫോട്ടോഗ്രഫി_ആത്രേയ’ എന്ന ഹാന്‍ഡിലാണ് ഇത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.
ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, നെറ്റ്ഫ്ലിക്സ് ഇന്ത്യ എന്നിവരെ പോസ്റ്റില്‍ ടാഗ് ചെയ്യുകയും ചെയ്തു.

Article Categories:
Kerala · Latest News · Video

Leave a Reply

Your email address will not be published. Required fields are marked *