ഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു; കെ.പി അനിൽകുമാർ കോൺഗ്രസ് വിട്ട് സിപിഎമ്മിലേയ്ക്ക്

September 14, 2021
123
Views

തിരുവനന്തപുരം: പരസ്യപ്രതികരണത്തിന്റെ പേരിൽ സസ്പെൻഷനിലായ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി അനിൽകുമാർ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നു. വാർത്താസമ്മേളനത്തിൽ പാർട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചതിന് തൊട്ടുപിറകെ അനിൽകുമാർ ഏ.കെ.ജി സെന്ററിലെത്തി. ഉപാധികളില്ലാതെയാണ് താൻ സി.പി. എമ്മിലേയ്ക്ക് പോകുന്നതെന്ന് അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ കോൺഗ്രസ് വിട്ട് സി.പി. എമ്മിൽ ചേർന്ന പി. എസ്. പ്രശാന്തിനൊപ്പമാണ് അനിൽകുമാർ ഏ.കെ.ജി സെന്ററിൽ എത്തിയ്ത്. ഏ.കെ.ജി സെന്ററിലെത്തിയ അനിൽകുമാറിനെ സി.പി. എം. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്വീകരിച്ചത്.

‘ആദ്യമായാണ് എ.കെ.ജി സെന്ററിന്റെ പടി ചവിട്ടുന്നത്. വലതുകാൽ വച്ച് കയറുകയാണ്. അഭിമാനത്തോടെയും അന്തസോടെയുമാണ് സിപിഎമ്മുമായി സഹകരിക്കാൻ പോകുന്നത്. സിപിഎം ഉയർത്തുന്ന മതേതര മൂല്യങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അനിൽകുമാർ പറഞ്ഞു

പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ലെന്നും 43 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നുമാണ് അനിൽകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

ആയുസ്സിന്റെ ഏതാണ്ട് മുക്കാൽ ഭാഗത്തിലധികം പ്രവർത്തിച്ച, വിയർപ്പും രക്തവും സംഭാവന ചെയ്തിട്ടുള്ള പ്രസ്ഥാനത്തിൽ നിന്ന് വിടപറയുകയാണെന്ന് അനിൽകുമാർ പറഞ്ഞു. ഇന്നത്തോടുകൂടി ഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെ.പി.സി.സി.സി പ്രസിഡന്റ് കെ.സുധാകരനും രാജിക്കത്ത് മെയിൽ വഴി അയച്ചുവെന്നും അനിൽകുമാർ പറഞ്ഞു.

പുതിയ നേതൃത്വം വന്നതിന് ശേഷം ആളുകളെ നോക്കി നീതി നടപ്പാക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. പാർട്ടിക്കുള്ളിൽ നീതി നിഷേധിക്കപ്പെടുമെന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ട്, തന്റെ രക്തത്തിന് വേണ്ടി, തലയറുക്കാൻ വേണ്ടി കാത്തുനിൽക്കുന്ന ആളുകളാണ് നേതൃത്വത്തിൽ ഉള്ളതെന്നതുകൊണ്ട്, പിന്നിൽ നിന്ന് പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ലാത്തത് കൊണ്ട് പാർട്ടിയുമായി 43 വർഷമായുള്ള ബന്ധം അവസാനിപ്പിക്കുന്നു.

2016ൽ കൊയിലാണ്ടിയിൽ സീറ്റ് നൽകാതെ അപമാനിച്ചു. ഒരു പരാതി പോലും പറഞ്ഞില്ല. അച്ചടക്കത്തോടെ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റി. 2021ലും സീറ്റ് നൽകാമെന്ന് പറഞ്ഞ് പാർട്ടി ചതിച്ചു. അഞ്ച് വർഷം നിശബ്ദനായിരുന്നു, അഞ്ച് വർഷവും ഒരു പരാതിയും പറയാതെ പ്രവർത്തിച്ചു. ഗ്രൂപ്പില്ലാതെ പ്രവർത്തിച്ചതിനുള്ള തിക്തഫലമാണിത്. ഏഴയൽപക്കത്ത് പോലും സ്ഥാനം നൽകാതെ പാർട്ടി തന്നെ ആദരിച്ചിവെന്ന് അനിൽകുമാർ പരിഹസിച്ചു.

കോൺഗ്രസിൽ ഡിസിസി പുനഃസംഘടന നടന്ന ശേഷം പരസ്യ പ്രതികരണം നടത്തിയതിന്റെ പേരിൽ അനിൽകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പക്ഷെ ഡിസിസി പ്രസിഡന്റുമാർ പലരുടേയും പെട്ടിതാങ്ങുന്നവരാണെന്ന ആരോപണമായിരുന്നു അനിൽകുമാർ ആരോപിച്ചിരുന്നത്. ഇതിൽ വിശദീകരണം ചോദിച്ചശേഷം അനിൽകുമാർ നൽകിയ വിശദീകരണം നേതൃത്വം തള്ളിയിരുന്നു. ഇതോടെ പുറത്താക്കൽ നടപടിയുണ്ടായേക്കുമെന്ന സൂചനയ്ക്കിടെയാണ് രാജിപ്രഖ്യാപനം

കെ.എസ്.യു. കോഴിക്കോട് ജില്ലാ ട്രഷറർ, ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്നു. സംഘടനാ ചുമതലയുള്ള

Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *