കോൺഗ്രസ് വിട്ട കെ പി അനിൽകുമാർ സി പി എമ്മിൽ ചേർന്നു

September 14, 2021
30
Views

തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും രാജിവെച്ച കെപി അനിൽ കുമാർ സിപിഎമ്മിലേക്ക്. താൻ ഉപാധികളില്ലാതെ പ്രവർത്തിക്കുമെന്ന് അനിൽ കുമാർ പറഞ്ഞു. എകെജി സെന്ററില്‍ എത്തിയ അനില്‍ കുമാറിനെ കോടിയേരി ബാലകൃഷ്‌ണന്‍ സ്വീകരിച്ചു

കോൺഗ്രസ് വിട്ട കെപി അനിൽ കുമാറാണ് ഇന്ന് സിപിഎമ്മിൽ ചേർന്നത്. കമ്യൂണിസ്റ്റ് പാർട്ടിയിൽ അനിൽകുമാറിന് നൽകേണ്ട പദവി സിപിഎം പിന്നീട് തീരുമാനിക്കും. നേരത്തെ കോൺഗ്രസ് വിട്ട പി എസ് പ്രശാന്തും സിപിഎമ്മിൽ ചേർന്നിരുന്നു. എ വിജയരാഘവനായിരുന്നു പ്രശാന്തിനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.

Article Categories:
Kerala · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *