അഭിനയിച്ചുകൊണ്ടിരുന്ന സീരിയലില്‍ നിന്നും തന്നെ തഴഞ്ഞുവെന്ന് കൃഷ്ണകുമാര്‍

August 24, 2021
738
Views

ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരകനായി ജീവിതം ആരംഭിച്ച വ്യക്തിയാണ് കൃഷ്ണകുമാര്‍. തുടർന്നു  നിരവധി സീരിയലുകളിലും സിനിമയിലും അഭിനയിച്ച അദ്ദേഹം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. പൊതു ജീവിതവും കലാ ജീവിതവും ഒരേ പോലെ മുന്നോട്ട് കൊണ്ട് പോകുന്ന കൃഷ്ണകുമാര്‍ഏഷ്യാനെറ്റിലെ ഒരു പരമ്പരയില്‍ അഭിനയിച്ചു വരുകയായിരുന്നു. എന്നാല്‍ ആ സീരിയലില്‍ നിന്നും തന്നെ ഒഴിവാക്കി എന്ന തരത്തിലുള്ള ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം അദ്ദേഹം ഫെയിസ് ബുക്കില്‍ പങ്ക് വയ്ക്കുകയുണ്ടായി.


തന്ന കാണുമ്പോള്‍ പലരും വ്യക്തി പരമായ വിശേഷങ്ങളും മറ്റ് ചിലര്‍ സീരിയല്‍ വിശേഷങ്ങളും അന്വേഷിക്കാറുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു.         

പലപ്പോഴും നേരിട്ടു കാണുമ്പോള്‍  “കൂ​ടെ​വി​ടെ” എ​ന്ന സീ​രി​യ​ലി​ലെ “ആ​ദി” എ​ന്ന ക​ഥാ​പാ​ത്ര​ത്തിന്‍റെ വിശേഷങ്ങള്‍ തിരക്കാറുണ്ട്. ആ കഥാപാത്രം ഇഷ്ടപ്പെട്ടതുകൊണ്ടാകാം എല്ലാവരും അതിനെക്കുറിച്ച് തിരക്കുന്നത്.     

എന്നാല്‍ നാ​ല് മാ​സ​മാ​യി “കൂ​ടെ​വി​ടെ”​യി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു. അതുകൊണ്ട് തന്നെ  ഇ​പ്പോ​ള്‍ നടക്കുന്ന എ​പ്പി​സോ​ഡു​ക​ളി​ല്‍ “ആ​ദി സാ​ര്‍” എന്ന കഥാപാത്രം ഇ​ല്ല. ഇ​ല​ക്ഷ​ന്‍ റി​സ​ള്‍​ട്ടി​നു ശേ​ഷം ഏ​പ്രി​ലി​ല്‍ ആ​ണ് അ​വ​സാ​ന​മാ​യി  അ​ഭി​ന​യി​ച്ച​ത്. എ​ന്തോ ഒരു കാ​ര​ണം പ​റ​ഞ്ഞു ബ​നാ​റ​സി​ലേ​ക്ക് “ആ​ദി സാ​റി”​നെ ക​യ​റ്റി വി​ട്ടു. പി​ന്നെ തി​രി​ച്ചു വ​ന്നി​ട്ടി​ല്ല. കോ​വി​ഡ് കാ​ല​മാ​ണ്, അ​വി​ടെ എ​ങ്ങാ​നും വെ​ച്ച്‌ കോ​വി​ഡ് പി​ടി​ച്ചു മ​രി​ച്ചി​രി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​രം സം​സ്കാ​രം അ​വി​ടെ ന​ട​ന്നും കാണാമെന്ന് അദ്ദേഹം തമാശരൂപേണ കുറിച്ചു.  

കൂടെവിടെ എന്ന സീരിയലിന്‍റെ എഴുത്തുകാരനും മാ​റി​യ​താ​യി അറിയാന്‍ കഴിഞ്ഞു. സീ​രി​യ​ല്‍ മേ​ഖ​ല​യി​ല്‍ ഇ​ത് അ​ത്ര വ​ലി​യ സം​ഭ​വ​മൊ​ന്നു​മ​ല്ലന്നു കൃഷ്ണകുമാര്‍ പറയുന്നു. സീ​രി​യ​ലിനെ അദ്ദേഹം ഒരു ട്രയിന്‍ യാത്രയോടാണ് ഉപമിച്ചത്. യാത്ര തു​ട​ങ്ങു​മ്പോ​ള്‍ കു​റ​ച്ചു യാ​ത്ര​ക്കാ​ര്‍ ഉ​ണ്ടാ​കും. ഇ​ട​യ്ക്കു പ​ല​രും ഇ​റ​ങ്ങും, ക​യ​റും. ഓ​ടി​ക്കു​ന്ന​വ​ര്‍ മാ​റും, TTE മാ​ര്‍ മാ​റും. സ​ക​ല​തും മാ​റും. ചി​ല​ര്‍ മാ​ത്രം യാ​ത്രാ​വ​സാ​നം വ​രെ അ​തി​ല്‍ കണ്ടേക്കാം. അതാണ് പൊതുവേ സീരിയലുകളുടെ ശൈലി. സീ​രി​യ​ല്‍ ക​ണ്ടു​പി​ടി​ച്ച കാ​ലം മു​ത​ല്‍ ഇ​ങ്ങ​നെ​യാണെന്നും അദ്ദേഹം കുറിക്കുന്നു.  ക​ഥാ​പാ​ത്രം നി​ല​നി​ല്‍​ക്കും, ന​ട​ന്മാ​ര്‍ മാ​റും. സീ​രി​യ​ലി​ൻ്റെ  ശാ​പ​മാ​ണി​ത്.

ആ​ദി സാ​ര്‍ എ​ന്ന് വ​രും എ​ന്ന പലരുടേയും സ്നേ​ഹ​വും വി​ഷ​മ​വും ക​ല​ര്‍​ന്ന ചോ​ദ്യ​ത്തി​ന് കൃ​ത്യ​മാ​യ ഒ​രു മ​റു​പ​ടി തൻ്റെ കയ്യില്‍ ഇപ്പോള്‍ ഇല്ല. 

2006 മു​ത​ല്‍ സീ​രി​യ​ലി​ല്‍ നി​ന്നും വി​ട്ടു​നി​ന്ന താന്‍  ഒ​രു നി​യോ​ഗം പോ​ലെയാണ്  “കൂ​ടെ​വി​ടെ”​ യു​ടെ ഭാ​ഗ​മാകുന്നത്.  32 കൊ​ല്ല​മാ​യി ക്യാ​മെ​റ​ക്ക് മു​ന്നി​ല്‍ വ​ന്നി​ട്ട്. ക​ലാ​രം​ഗ​ത്തേ​ക്കാ​ള്‍ ഇ​ന്നു മ​റ്റൊ​രു മേ​ഖ​ല​യി​ല്‍ താ​ല്പ​ര്യ​വും ചു​മ​ത​ല​യും വ​ന്ന​തി​നാ​ല്‍ “ആ​ദി​സാ​റി​ൻ്റെ” തി​രോ​ധാ​ന​ത്തെ​പ​റ്റി അ​ധി​കം ചി​ന്തി​ക്കാ​റി​ല്ല. പ​ക്ഷെ പ്രി​യ പ്രേ​ക്ഷ​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ എ​ന്ത് പ​റ​യ​ണ​മെ​ന്ന​റി​യാ​തെ പലപ്പോഴും വി​ഷ​മി​ക്കാ​റു​ണ്ട്.

“Trust the timing of god” എ​ന്ന് ചി​ല​ര്‍ പ​റ​യും. താന്‍  വി​ശ്വ​സി​ക്കു​ന്ന​ത് “GPS”സ്സി​ലാ​ണ്. Gods Positioning System.. ഇതാണ് തന്‍റെ അനുഭവം. ​അ​തി​നാ​ല്‍ ജീ​വി​തം പ​ഠി​പ്പി​ച്ച​ത് ന​ന്മ ചി​ന്തി​ക്കു, ന​ന്മ പ​റ​യു, ന​ന്മ പ്ര​വ​ര്‍​ത്തി​ക്കു എന്നാണ്. നി​ങ്ങ​ളെ തേ​ടി ന​ന്മ ത​ന്നെ വ​രും.. അദ്ദേഹം തന്‍റെ അക്കൌണ്ടില്‍ കുറിച്ചു.  

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *