കെഎസ്‌ഇബി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത നല്‍കില്ല.
തിരുവനന്തപുരം: കെഎസ്‌ഇബി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത നല്‍കില്ല. കഴിഞ്ഞ വര്‍ഷം മുതലുള്ള മൂന്ന് ഗഡു ക്ഷാമബത്ത നല്‍കേണ്ടതില്ലെന്നാണ് ബോര്‍ഡിന്റെ യോഗത്തില്‍ തീരുമാനം.
ബോര്‍ഡിന്റെ സാമ്ബത്തിക നില അപകടകരമായ നിലയിലാണെന്നും യോഗം വിലയിരുത്തി.
ബോര്‍ഡിന്റെ തീരുമാനം കെഎസ്‌ഇബി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വലിയ തിരിച്ചടിയാകും. പുറത്തുനിന്ന് കൂടിയ വിലയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. കടുത്ത സാമ്ബത്തിക പ്രതിസന്ധിയുടെ കാലത്ത് ക്ഷാമബത്ത നല്‍കാനാവില്ലെന്ന് ബോര്‍ഡ് ചെയര്‍മാന്റെ ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ജനുവരി, ജൂലായ്, ഈവര്‍ഷം ജനുവരിയിലെ ക്ഷാമബത്തയാണ് നല്‍കാനുണ്ടായിരുന്നത്.
2021ലെ ശമ്ബളവര്‍ധനവ് നടപ്പാക്കിയപ്പോള്‍ വന്‍ വര്‍ധനവാണ് വരുത്തിയത്. ഇതിന് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നില്ല. സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് ശമ്ബളപരിഷ്‌കരണം നടത്തിയതെന്ന് സിഎജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. അധികമായി നല്‍കിയ തുകതിരിച്ചുപിടിക്കാന്‍ ഊര്‍ജവകുപ്പ് സെക്രട്ടറി കത്ത് നല്‍കിയിരുന്നു. ഈ കത്തും ചൂണ്ടിക്കാട്ടിയാണ് ചെയര്‍മാന്റെ ഉത്തരവ്.