കോട്ടയം: ജില്ലയില്‍ അതിതീവ്ര മഴ. മലയോര മേഖലയില്‍ ഉരുള്‍പൊട്ടലുകള്‍ പതിവായി. ഇതോടെ താഴ്ന്ന മേഖലകളിലെല്ലാം വെള്ളം കയറി. മണിമലയാറ്റില ജലനിരപ്പ് അപകടരമായ നിലയിലേക്ക് ഉയര്‍ന്നു. തോടുകള്‍ കരകവിഞ്ഞ ഒഴുകിയതോടെ റോഡുകളിലും വീടുകളിലും വെള്ളം കയറി.
മുണ്ടക്കയം, എരുമേലി, പൂഞ്ഞാര്‍, വാഗമണ്‍, കൂട്ടിക്കല്‍ എന്നിവിടങ്ങളില്‍ കനത്ത മഴ ലഭിക്കുകയാണ്. ഇളംകാടിനു സമീപം ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു പാലവും വീടും തകര്‍ന്നു. ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. മുണ്ടക്കയം-എരുമേലി കോസ്‌വേയില്‍ വെള്ളംകയറി. ഗതാഗതം നിരോധിച്ചു. വാഗടണ്‍-ഈരാറ്റുപേട്ട റൂട്ടില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ ഗതാഗതം നിര്‍ത്തിവച്ചു.
പൂഞ്ഞാറില്‍ കെ.എസ്.ആര്‍.ടി.സി ബസ് വെള്ളക്കെട്ടില്‍ പെട്ടു ഭാഗികമായി മുങ്ങി. പൂഞ്ഞാറില്‍ നിന്നും യാത്രക്കാരുമായി ഈരാറ്റുപേട്ടയ്ക്ക് വന്ന ബസാണ് സെന്റ് മേരീസ് പള്ളിക്കു സമീപമുള്ള വെള്ളക്കെട്ടിലാണ് മുങ്ങിയത്. നാട്ടുകാര്‍ ഇടപെട്ട് യാത്രക്കാരെ രക്ഷപ്പെടുത്തി.
മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കൂടിയതോടെ ജില്ലാ കലക്ടര്‍ സൈന്യത്തിന്റെ സഹായം തേടി.